നാല് മാസമായി ശമ്പളമില്ലാതെ 30 തൊഴിലാളികള്‍ ദുരിതത്തില്‍
text_fieldsദോഹ: നാല് മാസമായി ശമ്പളമില്ലാതെ 30ഓളം തൊഴിലാളികള്‍ ദുരിതത്തില്‍. എസ്ദാന്‍ 39ലാണ് ലേബര്‍ സപൈ്ള കമ്പനിയിലെ തൊഴിലാളികള്‍ ശമ്പളമോ ഭക്ഷണമോ ലഭിക്കാതെ ദുരിതജീവിതം നയിക്കുന്നത്. ഒരു മലയാളിയും ഒരു ഉത്തര്‍പ്രദേശ് സ്വദേശിയും ബാക്കി നേപ്പാള്‍ സ്വദേശികളുമാണ് ഇവരുടെ കൂട്ടത്തിലുള്ളത്. ബംഗ്ളാദേശ് സ്വദേശിയുടെ കമ്പനിയില്‍ രണ്ട് വര്‍ഷത്തോളമായി ജോലി ചെയ്യുന്ന ഇവര്‍ക്ക് ഒക്ടോബര്‍ മാസത്തെ ശമ്പളമാണ് അവസാനം ലഭിച്ചത്. ജനുവരി 31ന് ശേഷം ജോലിയും ഇല്ലാതായി. നാലോളം ബംഗ്ളാദേശികളും ഇവരുടെ കൂടെയുണ്ടെങ്കിലും അവര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ട്.
എ.സി റിപ്പയറിങ്, പെയിന്‍റിങ്, കാര്‍പെന്‍റിങ് തുടങ്ങിയ ജോലികളാണ് ഇവരെകൊണ്ട് ചെയ്യിച്ചിരുന്നത്. ഇന്നലെ ബംഗ്ളാദേശ് സ്വദേശികളെ ഇവിടെ നിന്ന് മാറ്റാനും തൊഴിലുപകരണങ്ങള്‍ കൊണ്ടുപോകാനുമുള്ള ഉടമയുടെ ശ്രമം തൊഴിലാളികള്‍ തടഞ്ഞു. അടുത്ത മാസത്തോടെ എസ്ദാനിലെ താമസസ്ഥലവും ഒഴിയുമെന്നാണ് അറിയുന്നതെന്ന് കൂട്ടത്തിലുള്ള തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി മണിയന്‍ പറഞ്ഞു. ശമ്പളം ലഭിക്കാതിരിക്കുയും നാട്ടില്‍ പോകാന്‍ കഴിയാതാവുകയും ചെയ്തതോടെ നിശ്ചയിച്ചിരുന്ന മകളുടെ കല്യാണം വരെ മുടങ്ങിയതായി അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഭക്ഷണം വാങ്ങാന്‍ കഴിയാതെ ഇവര്‍ മറ്റുള്ളവരെ ആശ്രയിച്ചാണ് ഇപ്പോള്‍ കഴിയുന്നത്. ഇന്നലെ വിവരമറിഞ്ഞത്തെിയ യൂത്ത് ഫോറം പ്രവര്‍ത്തകരത്തെി അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.