ഐ.സി.സി കായികമേള സംഘടിപ്പിച്ചു
text_fieldsദോഹ: ഖത്തര്‍ ദേശീയ കായികദിനാഘോഷത്തിന്‍െറ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ (ഐ.സി.സി) അല്‍ അറബി സ്റ്റേഡിയത്തില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഇന്ത്യക്കാരുടെ വിവിധ കൂട്ടായ്മകളിലെ സ്ത്രീകളും കുട്ടികളുമടക്കം നാലായിരത്തോളം പേര്‍ പരിപാടികളില്‍ സംബന്ധിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി ക്രിക്കറ്റ്, ഖൊ ഖൊ, കബഡി, വടംവലി തുടങ്ങിയവയും കുട്ടികളടങ്ങുന്ന വിവിധ പ്രായക്കാര്‍ക്ക് വേണ്ടി ഓട്ടം, ബാള്‍ ത്രോ എന്നിവയും നടത്തി.
ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് അറോറ മുഖ്യാതിഥിയായിരുന്നു. ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ലെഫ്. അബ്ദുല്ല ഖാമിദ് അല്‍ ഹമദ്, മേജര്‍ റാഷിദ് മുബാറക് അല്‍ ഖയാരിന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഇന്ത്യയുടെ ഒളിമ്പ്യന്‍ അത്ലറ്റ് അഞ്ജു ബോബി ജോര്‍ജ്, ഖത്തര്‍ ഗ്രാജുവേറ്റ് അംബാസഡര്‍ ഈമാന്‍ അല്‍ മര്‍സൂഖി എന്നിവരും ചടങ്ങിനത്തെിയിരുന്നു. ഐ.സി.സി സ്പോര്‍ട്സ് മേധാവി സയ്യിദ് അലി, പ്രസിഡന്‍റ് ഗിരീഷ് കുമാര്‍, ജനറല്‍ സെക്രട്ടറി ദിവാകര്‍ പൂജാരി എന്നിവര്‍ നേതൃത്വം നല്‍കി.
ഫ്രന്‍റ്സ് ഓഫ് തൃശൂര്‍ ക്രിക്കറ്റ് മല്‍സരത്തിലും തുളുക്കൂട്ടം കബഡിയിലും എം.സി.സി ഖൊ ഖൊയിലും ക്യു.കെ.സി.എ പുരുഷന്മാരുടെ വടംവലി മല്‍സരത്തിലും, ഖത്തര്‍ തമിഴര്‍ സംഘം സ്ത്രീകളുടെ വടംവലി മല്‍സരത്തിലും ചാമ്പ്യന്മാരായി. അംബാസഡര്‍ സഞ്ജീവ് അറോറ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററില്‍ അംഗത്വമുള്ള വിവിധ സംഘടനകള്‍, ഇന്ത്യന്‍ സ്കൂളുകള്‍, ഐ.സി.സി അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുത്തു.
കായിക ദിനത്തില്‍ ഇന്ത്യന്‍ എംബസിയും
ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഐ.സി.സിയുമായി സഹകരിച്ച് ഇന്ത്യന്‍ എംബസി വിവിധ കായിക പരിപാടികള്‍ സംഘടിപ്പിച്ചു. ദോഹ ഖലീഫ ടെന്നിസ് കോംപ്ളക്സില്‍ പ്രത്യേകമായി ഒരുക്കിയ പവലിയനില്‍ ഇന്ത്യയില്‍ നിന്നുള്ള പരമ്പരാഗത കായിക ഇനങ്ങളായ കബഡി, ഖോഖോ, യോഗ തുടങ്ങിയവ അവതരിപ്പിച്ചു. ഖത്തര്‍ ടെന്നിസ് ഫെഡറേഷന്‍െറ നേതൃത്വത്തില്‍ നടന്ന ടെന്നിസ് മത്സരങ്ങളില്‍ ഫ്രാന്‍സ്, ഫിലിപ്പീന്‍സ്, പാകിസ്താന്‍ എംബസികള്‍ക്കൊപ്പം ഇന്ത്യന്‍ എംബസിയും പങ്കെടുത്തു. വനിതാ ടെന്നിസില്‍ ഇന്ത്യയില്‍ നിന്നുള്ള വിപാഷ മെഹ്റ ഒന്നും ഇ.എന്‍. ശ്രാവന്തി രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കി. പ്രവാസി ഇന്ത്യക്കാരുടെ മികച്ച പങ്കാളിത്തത്തെ അംബാസഡര്‍ സഞ്ജീവ് അറോറ അഭിനന്ദിച്ചു. ഡിഫന്‍സ് അറ്റാഷേ ക്യാപ്റ്റന്‍ രവികുമാര്‍, ഐ.സി.സി പ്രസിഡന്‍റ് ഗിരീഷ് കുമാര്‍, ജനറല്‍ സെക്രട്ടറി ദിവാകര്‍ പൂജാരി, സ്പോര്‍ട്സ് കോ ഓഡിനേറ്റര്‍ സെയ്ദ് അലി, വിശാല്‍ മെഹ്റ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.