നിയമലംഘനത്തിന് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നീക്കുന്നതിനുള്ള നിരക്ക് വര്‍ധിപ്പിച്ചു
text_fieldsദോഹ: നിയമലംഘനത്തെതുടര്‍ന്ന് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നീക്കംചെയ്യാനായി കെട്ടിവലിച്ചുകൊണ്ടുപോകുന്നതിനുള്ള നിരക്കുകള്‍ ആഭ്യന്തരമന്ത്രാലയം വര്‍ധിപ്പിച്ചു. മൂന്ന് ടണ്‍ ഭാരമുള്ള വലിയ വാഹനങ്ങള്‍ക്ക് 500 റിയാലും (കാലിയായവക്ക്). ലൈറ്റ് വാഹനങ്ങള്‍ക്ക് 200 റിയാലുമാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. 2007മുതല്‍ ഇതിന്‍െറ നിരക്ക് യഥാക്രമം 200 റിയാലും 150 റിയാലുമായിരുന്നു. പിടിച്ചെടുത്ത് യാര്‍ഡിലേക്ക് മാറ്റിയ വാഹനങ്ങള്‍ ഉടമസ്ഥര്‍ കൊണ്ടുപോകാതെ വന്നാല്‍, ദിനംപ്രതി ഈടാക്കുന്ന പിഴയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് നേരത്തെയുണ്ടായിരുന്നു 15 റിയാലില്‍നിന്നും 20 റിയാലാക്കി പുതുക്കി. 2007 (19) നമ്പര്‍ 89ാം അനുഛേദത്തിലാണ് വാഹനങ്ങള്‍ കെട്ടിവലിച്ചുകൊണ്ടുപോകാനുള്ള നിരക്കുകളെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഈ നിയമം പരിഷ്കരിച്ചാണ് പുതിയ 2015 (16) നിയമഭേദഗതി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത്.
നേരത്തെ ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ വരുന്ന ഗതാഗത മന്ത്രാലയം പിഴകള്‍ വര്‍ധിപ്പിക്കാനായുള്ള നിര്‍ദേശം മന്ത്രിസഭക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനത്തെുടര്‍ന്നാണ് പുതിയ നടപടിയെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അനധികൃത പാര്‍ക്കിങ്, തെറ്റായ രീതിയിലുള്ള വാഹനം മറികടക്കല്‍, ദീര്‍ഘനാളത്തേക്ക് പൊതുനിരത്തുകളില്‍ വാഹനം നിര്‍ത്തിയിടല്‍ തുടങ്ങിയ ഗതാഗത നിയമലംഘനങ്ങള്‍ക്കാണ് വാഹനങ്ങള്‍ പിടിച്ചെടുക്കുക. ഇത്തരം വാഹനങ്ങള്‍ മന്ത്രാലയത്തിനുകീഴിലെ വിവിധ യാര്‍ഡുകളിലേക്ക് മാറ്റുകയാണ് പതിവ്. 2015ലെ ട്രാഫിക് നിയമപ്രകാരം ഗതാഗത വകുപ്പ് വാഹനം പിടിച്ചെടുത്താല്‍ മൂന്നുമാസത്തിനകം ഉടമസ്ഥര്‍ അവകാശം ഉന്നയിക്കണമെന്നാണ് വ്യവസ്ഥ. ഇങ്ങനെ യാര്‍ഡുകളിലേക്ക് മാറ്റിയ വാഹനങ്ങള്‍ക്ക് ഓരോ ദിവസത്തിനും 20 റിയാല്‍ വീതം ഉടമസ്ഥരില്‍നിന്ന് ഈടാക്കും. മൂന്നുമാസം കഴിഞ്ഞും ഉടമസ്ഥര്‍ എത്തിയില്ളെങ്കില്‍ അവ ലേലം ചെയ്യാനുള്ള നടപടി സ്വീകരിക്കും. ലേലം ചെയ്ത് ലഭിക്കുന്ന പണത്തില്‍ നിന്ന് എല്ലാതരം പിഴകളും കിഴിച്ച് ബാക്കി സംഖ്യ ഉടമസ്ഥര്‍ക്ക് നല്‍കും.
എന്നാല്‍, ലേലം ചെയ്ത് ലഭിക്കുന്ന തുകയെക്കാള്‍ അധികമാണ് പിഴയെങ്കില്‍, ഉടമസ്ഥരില്‍നിന്നും ഈ തുക ഈടാക്കാനായി മന്ത്രാലയം കോടതിയെ സമീപിക്കും. പുതിയ നിയമഭേദഗതി പിടിച്ചെടുത്ത വാഹനങ്ങള്‍ക്ക് മതിയായ പിഴ നല്‍കി വാഹനങ്ങള്‍ തിരിച്ചെടുക്കാന്‍ ഉടമസ്ഥരെ പ്രേരിപ്പിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.