കതാറയില്‍ ജമീല അല്‍ അന്‍സാരിയുടെ ചിത്രപ്രദര്‍ശനം ആരംഭിച്ചു
text_fieldsദോഹ: ഖത്തരി ചിത്രകാരി ജമീല അല്‍ അന്‍സാരിയുടെ ചിത്രപ്രദര്‍ശനം കതാറ കള്‍ച്ചറല്‍ വില്ളേജില്‍ ആരംഭിച്ചു. കതാറ കള്‍ച്ചറല്‍ വില്ളേജ് ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈതി ചിത്ര പ്രദര്‍ശനത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രമുഖരായ ചിത്രകാരന്മാരും നയതന്ത്ര പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
സമാധാനത്തിന്‍െറ മാര്‍ഗത്തിലൂടെ ജനങ്ങളെ കൂട്ടിയിണക്കുന്നതിനും സാംസ്കാരിക ഉന്നമനത്തിനുമായി കതാറ നല്‍കുന്ന പിന്തുണയുടെ ഭാഗമായാണ് ചിത്രപ്രദര്‍ശനം. സമാധാനമെന്ന തലത്തിലൂന്നിയുള്ള 25 ചിത്രങ്ങളുള്‍പ്പെടുന്ന പ്രദര്‍ശനത്തില്‍ മേഖലയുടെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സാമൂഹിക അന്തരീക്ഷങ്ങളും ഏറ്റവും പുതിയ സാഹചര്യങ്ങളും വളരെ കൃത്യമായി കാന്‍വാസിലാക്കിയിട്ടുണ്ട്. ഖത്തര്‍ യൂനിവേഴ്സിറ്റിയില്‍ നിന്നും ആര്‍ട്ടില്‍ ബിരുധമെടുത്ത ജമീല അല്‍ അന്‍സാരി, സ്വാതന്ത്ര്യത്തിനും അന്തസ്സിനും സമാധാനത്തിനായുള്ള ശമനമില്ലാത്ത വിളികളെയാണ് തന്‍െറ ചിത്രങ്ങള്‍ പ്രതിനിധീകരിക്കുന്നതെന്ന് വ്യക്തമാക്കി. അന്താരാഷ്ട്ര ദേശീയ തലങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ള ചിത്രകാരി കൂടിയാണ് ജമീല അല്‍ അന്‍സാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.