ഹൂതി വിമതര്‍ യമനിലെ അല്‍ജസീറ ഓഫീസ് കൊള്ളയടിച്ചു
text_fieldsദോഹ: യമന്‍ തലസ്ഥാനമായ സനായില്‍ പ്രവര്‍ത്തിക്കുന്ന അല്‍ജസീറ ഓഫീസ് ഹൂതി വിമതരും മുന്‍ പ്രസിഡന്‍റ് അബ്ദുല്ല സ്വാലിഹിന്‍്റെ സഹായികളും ചേര്‍ന്ന് കൊള്ളയടിച്ചു. അല്‍ജസീറ ചാനല്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. യമന്‍ പട്ടാളത്തിന്‍െറ വന്‍ ആയുധ ശേഖരം 2014ല്‍ അബ്ദുല്ല സ്വാലിഹിന്‍്റെ സഹായികളും ഹൂതി വിമതരും ചേര്‍ന്ന് കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട ഡോക്യമെന്‍്ററി അല്‍ജസീറ പ്രക്ഷേപണം ചെയ്തിരുന്നു. പുറത്താക്കപ്പെട്ട പ്രസിഡന്‍റ് അബ്ദുല്ല സ്വാലിഹും കൂട്ടരും വന്‍ തോതിലുള്ള ആയുധ ശേഖരമാണ് കൊള്ളയടിച്ചതെന്ന് അല്‍ജസീറ നടത്തില അന്വേഷണത്തില്‍ വെളിപ്പെട്ടിരുന്നു. ഈ അന്വേഷണാത്മക ഡോക്യമെന്‍റിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. ഡോക്യമെന്‍ററിയുടെ സംപ്രേക്ഷണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് അല്‍ജസീറ ഓഫീസില്‍ എത്തി ഹൂതി വിമതര്‍ കൊള്ള നടത്തിയത്. മിക്ക ഉപകരണങ്ങളും സംഘം കടത്തി കൊണ്ട് പോയി. ഡോക്യുമെന്‍ററിയുടെ പേരില്‍ അരിശം പൂണ്ടാണ് ഹൂതി വിമതര്‍ ഓഫീസ് കൊള്ളയടിച്ചതെന്ന് യമന്‍ അല്‍ജസീറ ചീഫ് സഈദ് സാബിത് കുറ്റപ്പെടുത്തി. നേരത്തെ ഹൂതികളുടെ മുനഷ്യത്വ രഹിതമായ അതിക്രമങ്ങളെ അല്‍ജസീറ തുറന്ന് കാട്ടിയത് അവരെ ഏറെ ചൊടിപ്പിച്ചിരുന്നു. അതിന് ശേഷമാണ് കൂടുതല്‍ തെളിവുകള്‍ അല്‍ജസീറ പുറത്ത് വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.