‘സഫലമാകണം ഈ പ്രവാസം' മേഖല പൊതുസമ്മേളനം
text_fieldsദോഹ: ‘സഫലമാകണം ഈ പ്രവാസം' കാമ്പയിന്‍െറ ഭാഗമായി കള്‍ച്ചറല്‍ ഫോറം അല്‍ഖോര്‍ മേഖല കമ്മിറ്റി പൊതുസമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി റോണി മാത്യു ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതത്തെ ആസൂത്രിതമായും കരുതിവെപ്പോടുകൂടിയും ഉപയോഗിക്കുന്നതില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കള്‍ ച്ചറല്‍ ഫോറം പ്രസിഡന്‍റ് താജ് ആലുവ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയില്‍ ഏരിയ പ്രസിഡന്‍റ് സാജിദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ‘സാമ്പത്തികാസൂത്രണം' എന്ന വിഷയത്തില്‍ കാമ്പയിന്‍ കണ്‍വീനര്‍ മജീദ് അലി സംസാരിച്ചു. സെക്രട്ടറി സാജിദ കള്‍ച്ചറല്‍ ഫോറം വനിതാവിഭാഗമായ നടുമുറ്റത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഹമദ് ആശുപത്രിയിലെ ഫുട്കെയര്‍ കണ്‍സള്‍ട്ടന്‍ററ് പഠന ക്ളാസ് നടത്തി. കുട്ടികളുടെ സംഗീത ശില്‍പ്പം, കവിതാലാപനം, ഗാനവിരുന്ന് എന്നിവയും നടന്നു. അല്‍ഖോര്‍ ഏരിയ കാമ്പയിന്‍ കണ്‍വീനര്‍ ഹനീഫ് പേരാമ്പ്ര സ്വാഗതവും ഏരിയ ജനറല്‍ സെക്രട്ടറി മുഹമ്മദലി നന്ദിയും പറഞ്ഞു. നാനൂറില്‍പരം ആളുകള്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.