ഖത്തറിലെ ക്രൈസ്തവ സമൂഹം ആഹ്ളാദത്തോടെ ക്രിസ്മസ് ആഘോഷിച്ചു
text_fieldsദോഹ: ഉണ്ണിയേശുവിന്‍െറ തിരുപ്പിറവി ഖത്തറിലെ പ്രവാസികളായ ക്രൈസ്തവ വിശ്വാസികള്‍ ആഹ്ളാദത്തോടെ കൊണ്ടാടി. ഭവനങ്ങളില്‍ സ്നേഹവിരുന്നുകളും ആരാധനാലയങ്ങളില്‍ പ്രത്യേക കുര്‍ബാനയും നടത്തി ക്രിസ്മസിന്‍െറ ആഘോഷത്തില്‍ ഒത്തുചേര്‍ന്നു. അബൂഹമൂറിലെ വിവിധ ചര്‍ച്ചകളില്‍ പ്രത്യേക ക്രിസ്മസ് പ്രാര്‍ത്ഥനകളും കുര്‍ബാനയും നടന്നു. ഒൗവര്‍ ലേഡി ഓഫ് ദ റോസറി ചര്‍ച്ചില്‍ വിവിധ ഭാഷകളിലുളള ക്രിസ്മസ് ശുശ്രൂഷകള്‍ നടന്നു. ഇറ്റാലിയന്‍, സ്പാനിഷ്, അറബിക്, ഫ്രഞ്ച് തമിഴ് തുടങ്ങിയ വിവിധ ഭാഷകളില്‍ ശുശ്രൂഷയും കുര്‍ബാനയും നടന്നു. ഖത്തറിലെ മലയാളികളായ ക്രൈസ്തവ സമൂഹങ്ങളുടെ നേതൃത്വത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് പളളി,. ദോഹ ഇമ്മാനുവേല്‍ മാര്‍ത്തോമ പളളി, സെന്‍റ് തോമസ് സി.എസ്.ഐ പളളി, സെന്‍റ് മേരീസ് മലങ്കര കത്തോലിക്ക പളളി, സെന്‍റ് ജെയിംസ് യാക്കോബായ പളളി എന്നിവിടങ്ങളില്‍ പ്രത്യേകം പ്രാര്‍ഥനകളും നടന്നു.
റിലീജിയസ് കോംപ്ളക്സിലെ റോസറി പള്ളിയില്‍ ഏകദേശം പതിനഞ്ച് അടിയോളം ഉയരത്തിലുള്ള ക്രിസ്മസ് ട്രീ വിശ്വാസികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.