ടി.വിയിലൂടെ കളി കണ്ട് പ്രവാസികളും; കൈ്ളമാക്സില്‍ സങ്കടം
text_fieldsദോഹ: ദേശീയദിന അവധിയോടൊപ്പം വിരുന്നത്തെിയ ഐ.എസ്.എല്‍ ഫൈനലിന്‍െറ ആവേശത്തിലായിരുന്നു ഇന്നലെ രാജ്യത്തെ പ്രവാസി മലയാളികള്‍. ഐ.എസ്.എല്‍ തുടങ്ങിയതു മുതല്‍ ഇവിടെയും കൂട്ടം കൂട്ടമായി കളിപറച്ചിലുകളും വിശകലനങ്ങളും പൊടി പൊടിച്ചു. ചാമ്പ്യന്‍ഷിപ്പിന്‍െറ കലാശപ്പോരാട്ടത്തിന് സ്വന്തം ടീം കേരളാ ബ്ളാസ്റ്റേഴ്സ് യോഗ്യത നേടുകയും ചെയ്തതോടെ അത് മുറുകി. ഇന്നലെ മിക്കയിടങ്ങളിലും നാട്ടിലെ കളിയാരവങ്ങള്‍ക്ക് സമാനമായിരുന്നു ഖത്തറിലെ പ്രേക്ഷകരും. പലര്‍ക്കും ഇത് ഒരുവേള നാടിന്‍െറ അനുഭൂതി തന്നെ നല്‍കുന്നതായിരുന്നു. ചിലയിടങ്ങളില്‍ ബിഗ് സ്ക്രീനില്‍ വരെ മത്സരം പ്രദര്‍ശിപ്പിച്ചതും ശ്രദ്ധേയമായി. അവധി ദിനമായിരുന്നിട്ടും ഫൈനല്‍ മത്സരം കാണാനായി കാല്‍പന്തുകളി പ്രേമികള്‍ തങ്ങളുടെ ഒൗട്ടിംഗ് സമയം വൈകിട്ട് നാല് വരെ ചുരുക്കുകയും തിരികെ മടങ്ങുകയും ചെയ്തു. സ്വന്തമായി കാണാന്‍ സൗകര്യമുണ്ടായിരുന്നിട്ടും നാട്ടിലേതു പോലെ പലരും കൂട്ടുകാരുടെ കൂടെയായിരുന്നു മത്സരം കണ്ടത്. മലയാളികള്‍ക്ക് പുറമേ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഐ.എസ്.എല്‍ ഫൈനല്‍ കാണാനിരുന്നു. സ്വന്തം നാട്ടില്‍ ഫൈനല്‍ മത്സരം കളിക്കുന്നതിനാല്‍ തന്നെ മിക്ക പ്രവാസികളും മത്സരം നേരിട്ടു കാണാന്‍ കഴിയാത്തതിനാല്‍ തങ്ങളുടെ വിഷമങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ കൂടി പ്രകടമാക്കുന്നതും കാണാന്‍ കഴിഞ്ഞു. സ്വന്തം ടീം കൊല്‍ക്കത്തയോട് തോറ്റതിന്‍െറ സങ്കടവും അവര്‍ പങ്കുവെച്ചു. ഐ.എസ്.എലിനും രാജ്യത്ത് പ്രേക്ഷകര്‍ ഏറി വരികയാണെന്നതാണ് മൂന്നാം സീസണ്‍ സമാപിക്കുന്നതോടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.