Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആംഗ്യഭാഷാ...

ആംഗ്യഭാഷാ സുഹൃത്തുക്കളുടെ സംഗമം ഇന്ന് 

text_fields
bookmark_border
ദോഹ: ദോഹയിലെ സംസാരശേഷിയില്ലാത്ത സുഹൃത്തുക്കളുടെ സംഗമം ഇന്ന് വൈകീട്ട് 8ന്  ഹിലാല്‍  എഫ്.സി.സി ഹാളില്‍  നടക്കും.  സഫലമാകണം ഈ പ്രവാസം എന്ന തലകെട്ടില്‍  കള്‍ച്ചറല്‍ ഫാറം നടത്തുന്ന കാമ്പയിന്‍്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ഖത്തറില്‍ തന്നെ ആദ്യമായി ഇത്തരത്തിലുള്ള ഒരു സംഗമം നടത്തപ്പെടുന്നത്. 
ഇവിടെ എഴുനൂറോളം മൂകരായ വ്യത്യസ്ത രാജ്യക്കാരുടെ ഒരു കൂട്ടായ്മയുണ്ടെന്നും അതില്‍ മുപ്പതോളം കേരളീയരുണ്ടെന്നും മലപ്പുറം ജില്ലാ പ്രസിഡന്‍്റ് ശ്രീ റഷീദലി പറഞ്ഞു. പ്രവാസികളുടെ പ്രശ്നങ്ങളില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന കള്‍ച്ചറല്‍  ഫോറം എന്നും ഇവര്‍ക്കോപ്പം നിലനില്‍ക്കുമെന്നും,  അവരുടെ പ്രശ്നങ്ങള്‍  മനസിലാക്കാനും പരിഹരിക്കാനും പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
കോഴിക്കോട് റഹ്മാനിയ സ്പെഷ്യല്‍  സ്കൂളിന്‍്റെ സഹകരണത്തോടെയായിരിക്കും ഈ പരിപാടി നടത്തപ്പെടുക. പ്രമേയ അവതരണം, മൈം, ഷോര്‍ട്ട് ഫിലിം, ഇന്‍സ്റ്റന്‍്റ് ഗെയിംസ് തുടങ്ങി വ്യത്യസ്ത പരിപാടികളായിരിക്കും അരങ്ങേറുക.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story