സിറിയന്‍ ജനതക്ക് ഖത്തറിന്‍െറ 12 മില്യന്‍ ഡോളര്‍ സഹായം
text_fieldsദോഹ: സിറിയന്‍ ജനതക്ക് അടിയന്തിര സഹായമായി പന്ത്രണ്ട് മില്യന്‍ ഡോളര്‍ ഖത്തര്‍ വികസന ഫണ്ടും റെഡ് ക്രസന്‍്റ് സൊസൈറ്റിയും സഹകരിച്ച് നല്‍കാന്‍ തീരുമാനിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഇത് സംബന്ധിച്ച കരാറില്‍ ഖത്തര്‍ വികസന ഫണ്ട് ഡയറക്ടര്‍ ജനറല്‍ ഖലീഫ ബിന്‍ ജാസിം അല്‍കുവാരിയും റെഡ് ക്രസന്‍്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫഹ്ദ് ബിന്‍ മുഹമ്മദ് അന്നുഐമിയും ഒപ്പ് വെച്ചു.
2016 ഫെബ്രുവരിയില്‍ ബ്രിട്ടനില്‍ നടന്ന സിറിയന്‍ സഹകരണ സഹായ സമിതിയുടെ സമ്മിറ്റില്‍ വെച്ച് ഖത്തര്‍ ഏറ്റെടുത്ത നൂറ് മില്യന്‍ ഡോളര്‍ സഹായത്തിന്‍്റെ ഭാഗമായുള്ള രണ്ടാം ഘട്ടമാണിത്. സിറിയന്‍ ജനത നേരിടുന്ന അതിഗുരുതരമായ പ്രതിസന്ധി ഘട്ടത്തില്‍ ഏറ്റെടുത്ത ബാധ്യത പൂര്‍ണമായി നിറവേറ്റാന്‍ ഖത്തര്‍ പ്രതിഞ്ജാബദ്ധമാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷണം, തുടങ്ങിയ അവശ്യ മേഖലയിലായിരിക്കും ഈ സഹായങ്ങള്‍ അനുവദിക്കുകയെന്ന് റെഡ്ക്രസന്‍്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഐക്യ രാഷ്ട്ര സഭയുടെ മാനുഷിക സഹായ സമിതിയുമായി സഹകരിച്ച് റെഡ്ക്രസന്‍്റ് സിറിയയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതായി വക്താവ് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.