Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇനി യാത്രക്കാരില്‍നിന്ന് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കും

text_fields
bookmark_border
ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇനി യാത്രക്കാരില്‍നിന്ന് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കും
cancel

ദോഹ: ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരില്‍നിന്നും പ്രത്യേക സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് വിവിധ എയര്‍ലൈനുകള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് സര്‍ക്കുലര്‍ അയച്ചു.
ഡിപ്പാര്‍ച്ചര്‍ ചാര്‍ജ്ജ് എന്നപേരില്‍ ദോഹയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഹമദ് വിമാനത്താവളം വഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും ഫീസ് ബാധകമായിരിക്കും. ഇതു സംബന്ധിച്ച് ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി ഡിസംബര്‍ 1 മുതല്‍ യാത്രചെയ്യുന്നവരില്‍ നിന്ന് 40 റിയാല്‍ വീതം അധികം ഈടാക്കാനുള്ള തീരുമാനമാണ് എയര്‍പോര്‍ട്ട് അധികൃതര്‍ കൈക്കൊണ്ടത.് ഡിപ്പാര്‍ച്ചര്‍ ചാര്‍ജ്ജ് എന്ന പേരിലുള്ള സര്‍വ്വീസ് ചാര്‍ജ്ജ് കൂടി ടിക്കറ്റില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം .
ആഗസ്റ്റ് മുപ്പത് മുതല്‍ ഇഷ്യൂ ചെയ്യുന്ന ഡിസംബര്‍ ഒന്നുമുതലുളള യാത്രാ ടിക്കറ്റുകളില്‍ അധിക തുക നല്‍കേണ്ടി വരും .
വിവിധ എയര്‍ലൈനുകള്‍ ഇതു സംബന്ധിച്ച സര്‍ക്കുലര്‍ അയച്ചതായി ഖത്തറിലെ ട്രാവല്‍ ഏജന്‍സികള്‍ പറഞ്ഞു.
ഖത്തറില്‍ നിന്നുള്ള  നിന്നുള്ള യാത്രക്കാര്‍ക്ക് പുറമെ ദോഹ വഴി യാത്രചെയ്യുന്ന ട്രാന്‍സിറ്റ് യാത്രക്കാരില്‍ ഒരുമണിക്കൂര്‍ ഹമദ് വിമാനത്താവളത്തില്‍ കഴിച്ചു കൂട്ടുന്നവരും സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കേണ്ടി വരും.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story