എണ്ണവിപണിയിലെ ചാഞ്ചാട്ടം ജി.സി.സി രാജ്യങ്ങളുടെ വായ്പാ വിതരണ ശേഷിയെ ബാധിക്കില്ളെന്ന്
text_fieldsദോഹ: എണ്ണവിപണിയിലെ ചാഞ്ചാട്ടം ജി.സി.സി രാജ്യങ്ങളുടെ വായ്പാവിതരണ ശേഷിയെ ബാധിക്കില്ളെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായ അന്താരാഷ്ട്ര നിക്ഷേപ കണ്‍സള്‍ട്ടിങ് കമ്പനിയായ മൂഡി ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് റിപ്പോര്‍ട്ട്. അടുത്തപാദത്തിലായി എണ്ണവില ബാരലിന് 40-60 ഡോളര്‍ എന്ന നിലയില്‍ നിലനില്‍ക്കുമെന്നായിരുന്നു ഏജന്‍സിയുടെ നേരത്തെയുള്ള വിലയിരുത്തലെങ്കിലും 2017 ഓടെ ബ്രെന്‍റ് ക്രൂഡോയിലിന്‍െറ വില ബാരലിന് 45 ഡോളര്‍ എന്ന നിരക്കിലത്തെുമെന്നാണ് ഏറ്റവും റിപ്പോര്‍ട്ടിലെ അനുമാനം. ജി.സി.സി രാഷ്ട്രങ്ങളിലെ സാമ്പത്തിക രംഗം വെല്ലുവിളി നിറഞ്ഞതാണെങ്കിലും ദീര്‍ഘകാലം കുറഞ്ഞനിരക്ക് തുടരില്ളെന്നാണ് കമ്പനിയുടെ സീനിയര്‍ ക്രെഡിറ്റ് ഓഫീസര്‍ ഡൈക്കിന്‍െറ വിലയിരുത്തുന്നത്. ഇടക്കാലത്തുണ്ടായ എണ്ണവിലയിലെ വര്‍ധന മേഖലയിലെ എണ്ണയുല്‍പ്പാദക രാജ്യങ്ങള്‍ക്ക് ആശ്വാസമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കുവൈത്ത്, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളാണ് എണ്ണവിലയിലെ ഇടക്കാലത്തുണ്ടായ വര്‍ധനമൂലം നേട്ടമുണ്ടാക്കിയ രാജ്യങ്ങള്‍. ഈ രാജ്യങ്ങളിലെ സര്‍ക്കാറിന്‍െറ പ്രധാന വരുമാന സ്രോതസ്സും എണ്ണയുല്‍പ്പാദനം തന്നെ. എന്നാല്‍, മൊത്ത ആഭ്യന്തര ഉല്‍പാദന നിരക്കില്‍ ഈ മൂന്ന് അംഗരാജ്യങ്ങളിലും താഴ്ച്ചയാണ് അനുഭവപ്പെട്ടിട്ടുള്ളത്. ജി.ഡി.പിയില്‍ 3.0 ശതമാനത്തിന്‍െറ കുറവ് കുവൈത്തിന്‍െറ സാമ്പത്തികരംഗത്തും, 5.5 ശതമാനം ഖത്തറിലും, ഒമാനില്‍ ഇത്15.1 ശതമാനവുമാണ്. സാമ്പത്തികരംഗത്ത് ശക്തമായ പരിഷ്കാര നടപടികള്‍ കൈക്കൊണ്ടാല്‍ ഈ അവസ്ഥയില്‍നിന്ന് കരകയറാനാകുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
