ജോര്‍ജ്ടൗണ്‍ യൂനിവേഴ്സിറ്റിയില്‍ പുതു അധ്യയന വര്‍ഷത്തിന് തുടക്കമായി
text_fieldsദോഹ: ഖത്തര്‍ എജുക്കേഷന്‍ സിറ്റിയിലെ പ്രധാന യൂനിവേഴ്സിറ്റികളിലൊന്നായ ജോര്‍ജ്ടൗണ്‍ യൂനിവേഴ്സിറ്റി ഖത്തറില്‍ (ജി.യു-ക്യു) പന്ത്രാണ്ടാമത് അധ്യയന വര്‍ഷത്തിന് (ക്ളാസ് ഓഫ് 2020) തുടക്കമായി. പരമ്പരാഗത ബിരുദധാന ചടങ്ങിന്‍െറ അതേ ശൈലിയിലായിരുന്നു പുതിയ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യാനുള്ള സദസ്സും യൂനിവേഴ്സിറ്റി ക്യാമ്പസില്‍ ഒരുക്കിയത്. 64 വിദ്യാര്‍ഥികളാണ് ക്ളാസ് 2020യിലേക്ക് സര്‍വകലാശാലയില്‍ പേര്‍ ചേര്‍ക്കപ്പെട്ടിട്ടുള്ളത്.
അധ്യയനം ആരംഭിക്കുന്നതിനു മുന്നോടിയായി ഒരാഴ്ചനീണ്ട വിവിധ പരിശീലന ക്ളാസുകളും ഇവര്‍ക്ക് നല്‍കിയിരുന്നു. വിദ്യാഭ്യാസ മൂല്യങ്ങളെക്കുറിച്ചും ഭാവിയില്‍ അഭിമുഖീകരിക്കേണ്ട വിവിധ വിഷയങ്ങളും പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പ്രതിജ്ഞാവാചകം ചൊല്ലിയാണ് വിദ്യാര്‍ഥികള്‍ യൂനിവേഴ്സിറ്റിയുടെ ഭാഗമായത്. ക്യാമ്പസിന്‍െറ ആസ്ഥാനമായ വാഷിങ്ടണ്‍ ഡി.സിയിലെ അതേ പാഠ്യ-പാഠ്യേതര പദ്ധതികളാണ് ജോര്‍ജ്ടൗണ്‍ യൂനിവേഴ്സിറ്റി ഖത്തറിലും പിന്തുടര്‍ന്നുപോരുന്നതെന്ന് ജി.യു-ക്യു ഡീന്‍ ജെയിംസ് റിയര്‍ഡന്‍ ആന്‍ഡേഴ്സന്‍ പറഞ്ഞു. സംസ്കാരവും രാഷ്ട്രമീമാംസയും, അന്താരാഷ്ട്ര ചരിത്രം, അന്താരാഷ്ട്ര സാമ്പത്തികം, രാഷ്ട്രതന്ത്രം എന്നീ നാല് പ്രധാന വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള പാഠ്യപദ്ധതികളാണ് ഇവിടെയുള്ളത്. ഇതിനുപുറമെ സര്‍ട്ടിഫിക്കറ്റ് ഇന്‍ അമേരിക്കന്‍ സ്റ്റഡീസ്, അറബ് ആന്‍റ് റീജ്യനല്‍ സ്റ്റഡീസ്, മീഡിയ ആന്‍റ് പൊളിറ്റിക്സ് (നോര്‍ത്ത്വെസ്റ്റേണ്‍ യൂനിവേഴ്സിറ്റിയുമായി സഹകരിച്ച്) എന്നീ മേഖലകള്‍കൂടി തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സൗകര്യമുണ്ട്. മുപ്പത്തൊമ്പത് രാജ്യങ്ങളില്‍നിന്നായി പതിനെട്ട് ഭാഷകള്‍ സംസാരിക്കുന്ന 64 വിദ്യാര്‍ഥികളാണ് 2020 ക്ളാസുകളില്‍ അഡ്മിഷന്‍ ലഭിച്ചവരെന്ന പ്രത്യേകതയും പുതിയ വിദ്യാര്‍ഥികള്‍ക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
