കോടതികളില്‍ എത്തുന്ന കൂടുതല്‍ കേസുകളും സൈബര്‍ കുറ്റകൃത്യങ്ങള്‍
text_fieldsദോഹ: രാജ്യത്തെ കോടതികളില്‍ എത്തുന്ന ഏറ്റവും അധികം കേസുകളും സൈബര്‍ കുറ്റകൃത്യങ്ങളുടെതെന്ന് പഠനം. വിവിധ മേഖലകളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ നല്ളൊരു ശതമാനത്തിന് പുറകിലും ഏതോ തരത്തില്‍ ഇലക്ട്രോണിക് മീഡിയയുടെ സാന്നിധ്യമുണ്ടെന്നുള്ള പൊതു വിവരമാണ് പുറത്ത് വരുന്നത്. വഞ്ചന, മോഹ വലയത്തില്‍പ്പെടുത്തല്‍, ലൈഗിക ചൂഷണം, സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കല്‍, ഇങ്ങനെ സംഘടിപ്പിക്കുന്ന രേഖകള്‍ ദുരുപയോഗം ചെയ്യല്‍, സാമ്പത്തിക തട്ടിപ്പ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഇതില്‍ ഏറ്റവും അധികം നടക്കുന്നത് സാമ്പത്തിക തട്ടിപ്പും ലൈംഗിക ചൂഷണവും അടക്കമുള്ള കാര്യങ്ങളാണെന്ന് കണ്ടത്തെിയിട്ടുണ്ട്.
വര്‍ത്തമാന കാല സാഹചര്യത്തില്‍ ഏറ്റവും അധികം ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ഒരു മാധ്യമത്തെ ഏറ്റവും മോശമായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നത് അതീവ ഗുരുതരമാണെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാഗസിനില്‍ സൈബര്‍ കുറ്റകൃത്യത്തിന്‍െറ വിവിധ വഴികളെ സംബന്ധിച്ച് വിശദമായി പരാമര്‍ശിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ സ്വകാര്യ മെയില്‍ ബോക്സുകള്‍ പോലും തുറക്കുകയും അതിലൂടെ അയാളുടെ ജീവതം തന്നെ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന നിരവധി കേസുകള്‍ ലോകത്താകമാനമുള്ള കോടതികളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ ആധുനിക സാഹചര്യത്തില്‍ ഇനിയും വര്‍ധിക്കാന്‍ തന്നെയാണ് സാധ്യത. എന്നാല്‍ പൊതു സമൂഹത്തെ ഈ മേഖലയില്‍ നടക്കുന്ന നിയമ ലംഘനങ്ങളെ സംബന്ധിച്ച് കര്‍ശനമായ ബോധവല്‍ക്കരണം നടത്തേണ്ടതുണ്ടെന്ന് ദോഹയിലെ പ്രമുഖ ഐ.ടി കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ഉസാമ അബ്ദുലത്തീഫ് വ്യക്തമാക്കി.
വ്യക്തികളുടെ സ്വകാര്യതകളിലേക്ക് ചൂഴ്ന്നിറങ്ങുന്ന അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളെ സംബന്ധിച്ച് ബോധവല്‍ക്കരണമാണ് നടക്കേണ്ടതെന്നും അദ്ദേഹം പറയുന്നു.
വ്യക്തിയുടെ ദാന ധര്‍മ്മ ശീലങ്ങളെ അടുത്തറിഞ്ഞ് കരളലയിപ്പിക്കുന്ന കെട്ട്കഥകള്‍ സ്വകാര്യ മെയിലുകളിലേക്ക് അയച്ച് വന്‍ സംഖ്യ പിടുങ്ങുന്ന വന്‍ റാക്കറ്റുകള്‍ തന്നെ രാജ്യാന്തരമായി പ്രവര്‍ത്തിക്കുന്നതായി ആഭ്യന്തര വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കോടതികളില്‍ എത്തുന്ന കേസുകളില്‍ അധികവും അശ്രദ്ധയോടു കൂടി സോഷ്യല്‍ മാധ്യമം ഉപയോഗിക്കുന്നവര്‍ക്ക് പറ്റിയ വലിയ വീഴ്ചകളാണെന്നത് ബോധവല്‍ക്കരണത്തിന്‍്റെ ആവശ്യകത കൂടുതല്‍ ബോധ്യപ്പെടുത്തുന്നു.
അതിനിടെ സാമൂഹ്യ മാധ്യമങ്ങള്‍ ഇന്ന് സമൂഹത്തിന് ഒഴിച്ച് കൂടാത്ത മാധ്യമമായി മാറിക്കഴിഞ്ഞതായി പ്രമുഖ പണ്ഡിതന്‍ അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ബൂഗൈനൈന്‍ അഭിപ്രായപ്പെട്ടു. ലോകത്ത് നടക്കുന്ന സംഭവങ്ങള്‍ നിമിഷങ്ങള്‍ക്കകം ഓരോരുത്തരുടെയും കിടപ്പ് മുറിയിലെ ലാപ്ടോപ്പിന് മുന്നിലിരുന്ന് അറിയാന്‍ കഴിയും.
എന്നാല്‍ ഇന്ന് ഈ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് ആശങ്കയോടെ മാത്രമേ കാണാന്‍ കഴിയൂവെന്ന് കഴിഞ്ഞ ദിവസം നടന്ന ജമുഅ ഖുതുബയില്‍ അദ്ദേഹം വ്യക്തമാക്കി. ഏറ്റവും നല്ല രീതിയില്‍ മാത്രമേ ഇത് ഉപയോഗപ്പെടുത്താവൂ.പൊതുജീവിതത്തിലും സ്വകാര്യ ജീവിതത്തിലും സൂക്ഷ്മത പാലിക്കാന്‍ വിശ്വാസിക്ക് കഴിയണമെന്നും ബൂഗൈനൈന്‍ അഭ്യര്‍ത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
