ആരോഗ്യ-സുരക്ഷാമേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നുവെന്ന് ‘ഫേസ് ’
text_fieldsദോഹ: നിര്‍മാണരംഗത്തെ ആരോഗ്യ-സുരക്ഷാമേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ജോലി സാധ്യത കണക്കിലെടുത്ത് കൂടുതല്‍ ഫിലിപ്പൈന്‍സ് സ്വദേശികള്‍ ഈ രംഗത്തേക്ക് കടന്നുവരുന്നതായി ഫിലിപ്പൈന്‍ അസോസിയേഷന്‍ ഓഫ് സേഫ്റ്റി എഞ്ചിനീയേഴ്സ് (ഫേസ്) പ്രസിഡന്‍റ് ലിയോ എസ്. ഡോട്ട് പറഞ്ഞു. അന്താരാഷ്ട്ര സേഫ്റ്റി ആന്‍റ് റിസ്tക് മാനേജ്മെന്‍റ് സംഘടനകളിലൊന്നായ യു.കെ. ആസ്ഥാനമായ ഐ.ഐ.ആര്‍.എസ്.എമ്മില്‍ അംഗത്വമുള്ള ഖത്തറിലെ മൂന്നു സംഘടനകളില്‍ ഒന്നാണ് ‘ഫേസ്’.
ഉയര്‍ന്ന വേതനവും, നിലവിലെ തൊഴില്‍ സാഹചര്യങ്ങളില്‍ ആദരവുമുള്ള മേഖലയാണ് ‘ഹെല്‍ത്ത് ആന്‍റ് സേഫ്റ്റി’ പ്രാക്ട്രീഷണേഴ്സിന്‍േറതെന്നും ഇതിനാല്‍ തന്നെ ഈ തൊഴില്‍ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായും ഡോട്ട് പറഞ്ഞു. ഫേസിന്‍െറ പത്താം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിശീലന പരിപാടിയില്‍ പങ്കെടുക്കവെ പെനിന്‍സുല പത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറില്‍ മാത്രമായി നാലായിരത്തോളം അംഗങ്ങളാണ് ഫേസിലുള്ളത്. നിലവിലെ തൊഴില്‍വിട്ട് ഹെല്‍ത്ത് ആന്‍റ് സേഫ്റ്റി മേഖല തെരഞ്ഞെടുക്കുന്നവരുടെയും എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
നിലവില്‍ 77,000 വിസകളാണ് ഫിലിപ്പീന്‍സ് സ്വദേശികള്‍ക്കായി ഖത്തറില്‍ തയാറായിട്ടുള്ളത്. ഇതില്‍ കൂടുതലും നിര്‍മാണരംഗത്താണ്. ഫിലിപ്പൈന്‍സ് സ്വദേശികളുടെ കഠിനാദ്ധ്വാനത്തിനും ആത്മാര്‍ഥതക്കുമുള്ള അംഗീകാരമാണിതെന്നും ഡോട്ട് പറഞ്ഞു. ഖത്തറിലെ തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്ന ഫിലിപ്പീന്‍സ് ഉദ്യോഗാര്‍ഥികള്‍ക്ക് ഫേസിന്‍െറ മികച്ച പരിശീലന പരിപാടികള്‍സഹായകമായിട്ടുണ്ട്. ഖത്തറിലെ ഫിലപ്പീന്‍സ് എംബസിയുമായി ചേര്‍ന്ന് തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിവരുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.