ക്യു.എന്‍.ആര്‍.എഫ് 37 സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് ഗവേഷണ ധനസഹായം നല്‍കും
text_fieldsദോഹ: ഖത്തര്‍ ദേശീയ ഗവേഷണ ഫണ്ട് (ക്യു.എന്‍.ആര്‍.എഫ്) രാജ്യത്തെ മുപ്പത്തേഴ് സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് ഗവേഷണ ധനസഹായം നല്‍കും. ഖത്തറിലെ വിവിധ യൂനിവേഴ്സിറ്റികളില്‍നിന്നായുള്ള 146 അപേക്ഷകരില്‍നിന്നാണ് ബിരുദതലത്തിലുള്ള ഗവേഷണ വിദ്യാര്‍ഥികളെ കണ്ടത്തെിയത്. കടല്‍വിഭവങ്ങളിലെ വ്യാജ ഉല്‍പന്നങ്ങള്‍ കണ്ടത്തെുക, ഊര്‍ജ്ജത്തിന്‍െറ പുനരുപയോഗം, ജനങ്ങളില്‍ ശാസ്ത്ര അവബോധമുണ്ടാക്കുക തുടങ്ങിയവയാണ് ഗവേഷണ വിഷയങ്ങളില്‍ ചിലത്.
69ഓളം വരുന്ന അധ്യാപകര്‍ ഇവര്‍ക്ക് ഗവേഷണ സഹായിത്തിനായുണ്ടാകും. ഖത്തര്‍ യൂനിവേഴ്സിറ്റിയിലാണ് ഗവേഷണ ഫണ്ടിന്‍െറ ഭൂരിഭാഗവും ചെലവഴിക്കുന്നത്. (37വിദ്യാര്‍ഥികളില്‍ 26 ഉം) പരോക്ഷമായി 102 വിദ്യാര്‍ഥികള്‍ക്ക് ഇതിന്‍െറ ഗുണഭോക്താക്കളാകും.
ഖത്തര്‍ യൂനിവേഴ്സിറ്റിയുടെ ഗവേഷണ ഫണ്ടിന്‍െറ ആകെ മൂല്യം പതിനാറ് ലക്ഷം ഖത്തര്‍ റിയാലാണ്. എഞ്ചിനീയറിങ് സാങ്കേതിക മേഖല, ജീവശാസ്ത്രം, സാമൂഹികശാസ്ത്രം, ചികില്‍സ, ആരോഗ്യം എന്നീ മേഖലകളായിരിക്കും ഗവേഷണ പരിധിയില്‍ വരിക.
ക്യു.എന്‍.ആര്‍.എഫ് ഗവേഷണ ധനസഹായം ലഭിച്ച മറ്റു സര്‍വകലാശാലകള്‍ ഇവയാണ്: ടെക്സസ് എ ആന്‍റ് എം യൂനിവേഴ്സിറ്റി ഖത്തര്‍ (5), നോര്‍ത്ത് വെസ്റ്റേണ്‍ യൂനിവേഴ്സിറ്റി ഖത്ത (2), യൂനിവേഴ്സിറ്റി ഓഫ് കല്‍ഗാറി ഖത്തര്‍ (2), ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്സിറ്റി (1), വീല്‍ കോര്‍ണെല്‍ മെഡിസിന്‍ ഖത്തര്‍ (1). ഖത്തറിന്‍െറ ശാസ്ത്ര സാങ്കേതിക പുരോഗതിക്കായി നവീന ആശയങ്ങള്‍ വികസിപ്പിക്കുകയെന്നതാണ് ക്യു.എന്‍.ആര്‍.എഫ് ഗവേഷണ ഫണ്ടിന്‍െര്‍ ലക്ഷ്യം. എന്നാല്‍, ആകെ വിതരണം ചെയ്യുന്ന ഗവേഷണ ധനസഹായം എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.