ഖത്തര്‍ ചാരിറ്റി, മ്യാന്‍മര്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ ഭക്ഷ്യവസ്തുക്കള്‍ നല്‍കി
text_fieldsദോഹ: ഖത്തര്‍ ചാരിറ്റി മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ഥികളുടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നല്‍കുന്ന തുടര്‍സഹായ പദ്ധതിയുടെ ഭാഗമായി 5.568 ആളുകള്‍ അടങ്ങിയ ബാച്ചിന് ഭക്ഷ്യസഹായം നല്‍കി. 2013 മുതല്‍ ഇത് തുടര്‍ന്നുവരുന്നുണ്ട്. അരി,പയര്‍,പാചകയെണ്ണ, കുരുമുളക്,ഉണക്കിയ മല്‍സ്യം തുടങ്ങിയവയാണ് പാക്കറ്റുകളില്‍ ഉള്ളത്. മ്യാന്‍മറില്‍ ഇതുവരെ 198,564 പേര്‍ക്കാണ് ഖത്തര്‍ ചാരിറ്റി സഹായം എത്തിച്ചത്. ലോകത്തെമ്പാടുമുള്ള അഗതികള്‍ക്കും അഥയാര്‍ഥികള്‍ക്കും സഹായം നല്‍കുക എന്നത് ഖത്തറിന്‍െറയും ഖത്തറിലെ ജനങ്ങളുടെയും പ്രതിഞ്ജാബദ്ധമായ നിലപാടാണന്ന് ഖത്തര്‍ ചാരിറ്റിയുടെ ദുരിതാശ്വാസ മാനേജ്മെന്‍റ് ഡയറ്ടര്‍ മുഹമ്മദ് അല്‍ കാബി പറഞ്ഞു. തങ്ങളുടെ സഹകരണങ്ങള്‍ക്ക് പി.സി.ബി,മലേഷ്യന്‍ ഗവണ്‍മെന്‍റ് എന്നിവരും സഹകരണം നല്‍കുന്നതതായും അദ്ദേഹം പറഞ്ഞു. 2012 ഓടെയാണ് മ്യാന്‍മറില്‍ കലാപത്തെ തുടര്‍ന്ന് ആയിരക്കണക്കിന് മുസ്ലീങ്ങള്‍ അഭയാര്‍ഥികളായത്. സംഘര്‍ഷത്തെ തുടര്‍ന്ന് സ്വന്തം ഭൂമി ഉപേക്ഷിച്ച് പലായനം ചെയ്യപ്പെട്ടവരാണ് ഇവരെല്ലാം. ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ 32 ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങിയ വൈദ്യസംഘവും സൗജന്യ ചികില്‍സയും നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.