‘ഇറോം ഷര്‍മിള: പൗരാവകാശ പോരാട്ടങ്ങള്‍ക്ക് നിത്യപ്രചോദനവും ആവേശവും’
text_fieldsദോഹ: ഇറോം ഷര്‍മിള പൗരാവകാശ പോരാട്ടങ്ങള്‍ക്ക് നിത്യപ്രചോദനയും ആവേശവുമാണെന്ന് കള്‍ച്ചറല്‍ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി എഫ്.സി.സി ഹാളില്‍ സംഘടിപ്പിച്ച ഇറോം ഷര്‍മിള ഐക്യദാര്‍ഢ്യ സംഗമം അഭിപ്രായപ്പെട്ടു. പത്രപ്രവര്‍ത്തകന്‍ പി.കെ നിയാസ് (പെനിന്‍സുല) ഉദ്ഘാടനം ചെയ്തു. കരിനിയമങ്ങളിലൂടെ അധികാര പ്രയോഗിക്കുക വഴി ജനാധിപത്യ സര്‍ക്കാര്‍ സാമ്രാജ്യത്വ മുതലാളിത്ത ശക്തികളോട് കൈകോര്‍ക്കുകയാണെന്ന് അദ്ദഹേം അഭിപ്രായപ്പെട്ടു. ഇറോം ഷര്‍മിള സമരത്തിന്‍്റെ പുതിയ രീതികള്‍ വഴി ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ചെറുത്തു നില്പുകള്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.ഐദ്യദാര്‍ഡ്യത്തിന്‍െറ ഭാഗമായുള്ള കൂട്ട ഒപ്പു ചാര്‍ത്തല്‍ പത്രപ്രവര്‍ത്തക ശ്രീദേവി ജോയ് ഉദ്ഘാടനം ചെയ്തു. ചരിത്രത്തില്‍ തുല്യതയില്ലാത്ത സഹന സമരത്തിന് നേതൃത്വം നല്‍കിയ ഇറോം ഷര്‍മിളയോട് മാനവ സമൂഹം ആകമാനം ചരിത്രത്തില്‍ വലിയ കടപ്പാട് ഉള്ളവരായിരിക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
മീഡിയ വണ്‍ ടി.വി ഖത്തര്‍ റിപ്പോര്‍ട്ടര്‍ മുജീബ്റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യാ രാജ്യത്ത് നിലനില്‍ക്കുന്ന മുഴുവന്‍ കരിനിയമങ്ങളും നിരോധിക്കുന്നതുവരെ പൗരസമൂഹത്തിന് വിശ്രമമില്ല എന്ന സന്ദേശമാണ് ഇറോം ഷര്‍മിള ഉയര്‍ത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരിനിയമങ്ങളില്‍ അകപ്പെട്ട് തടവറയില് കഴിയുന്ന ആയിരങ്ങളോട് സദസ്സ് ഐക്യദാര്‍ഢ്യപ്പെട്ടു. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം റജായി മേലാറ്റൂര്‍ ഐക്യദാര്‍ഢ്യ പ്രഭാഷണം നടത്തി. ‘മൈ ബോഡി, മൈ വെപ്പന്‍' എന്ന ഡോക്യുമെന്‍്ററി, ഐക്യദാര്‍ഢ്യ ഗാനങ്ങള്‍, കവിത, മോണോആക്ട് എന്നിവയും സംഗമത്തിന്‍്റെ ഭാഗമായി ഉണ്ടായിരുന്നു.
ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ സഹന സമരത്തിന് നേതൃത്വം നല്‍കിയ വനിതയോടുള്ള പ്രവാസ ലോകത്തിന്‍്റെ സമയോചിതമായ ഐക്യദാര്‍ഢ്യമായി മാറിയ സംഗമത്തില്‍ കള്‍ച്ചറല്‍ ഫോറം മലപ്പുറം ജില്ലാ കറന്‍്റ് അഫയേഴ്സ് വിഭാഗം ലീഡ് ആരിഫ് അഹമ്മദ് നിയന്ത്രിക്കുകയും നൂര്‍ജഹാന്‍ ഫൈസല്‍, അക്ബര്‍ ചാവക്കാട്, മണലില്‍ മുഹമ്മദലി എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.