‘തുര്‍ക്കിക്ക് ഖത്തറിന്‍െറ പിന്തുണ പ്രശംസാര്‍ഹം’
text_fieldsദോഹ: പരാജയപ്പെട്ട സൈനിക അട്ടിമറി വേളയിലും തുടര്‍ന്നും തുര്‍ക്കി പ്രസിഡന്‍്റ് റജബ് ത്വയ്യബ് ഉര്‍ദുഗാനും ഭരണകൂടത്തിനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി നല്‍കുന്ന ഉറച്ച പിന്തുണ ഏറെ പ്രശംസാര്‍ഹമാണന്ന് തുര്‍ക്കി ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രി ഉമര്‍ ഫാറൂഖ് കുര്‍കുമസ്.
പ്രാദേശിക അറബി പത്ര പ്രതിനിധിയുമായുള്ള അഭിമുഖത്തിലാണ് തുര്‍ക്കി ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പരാജയപ്പെട്ട അട്ടിമറിയില്‍ ചില രാജ്യങ്ങള്‍ക്ക് പങ്കുള്ളതായി സംശയമുണ്ടെന്ന് പറഞ്ഞ അദ്ദേഹം അന്വേഷണം നടക്കുകയാണന്നും പൂര്‍ത്തിയായിട്ടില്ളെന്നും പറഞ്ഞു.പ്രാദേശിക-അന്താരാഷ്ട്ര വിഷയങ്ങളില്‍ വരും വര്‍ഷങ്ങളിലും ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടും.
തുര്‍ക്കിയിലെ വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ഖത്തര്‍ തയ്യാറാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. സമാന്തരമായി പ്രവര്‍ത്തിച്ച എല്ലാ അട്ടിമറിക്കു പിന്നിലുള്ള സമാന്തര കേന്ദ്രങ്ങള്‍ രാഷ്ട്രീയത്തോടു താല്‍പര്യമില്ലന്ന് അവകാശപ്പെടുന്നുണ്ട്. അവരുടെ നേതാവ് ശൈഖ് ഫതാഉല്ല ഗുലന് രാഷ്ട്രീയാധികാരത്തിനോട് ഭ്രമമില്ളെന്ന് അനുയായികള്‍ പറയുന്നുണ്ടെന്നും കുര്‍ക്മസ് പറഞ്ഞു. തുര്‍ക്കി പ്രസിഡന്‍്റിന്‍്റെ നടപടികളോട് വിയോജിപ്പുള്ളവര്‍ ജനാധിപത്യപരമായിട്ടായിരുന്നു അതു പ്രഖ്യാപിക്കേണ്ടത്. അമേരിക്ക ഗുലനെ തുര്‍ക്കിക്കു കൈമാറേണ്ടതുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
വിമത നേതാവ് ഗുലനും കുര്‍ദിസ്താന്‍ വര്‍കേഴ്സ് പാര്‍ട്ടിയും (പി കെ കെ) തുര്‍ക്കി ഭരണകൂടത്തെ പുറത്താക്കുന്ന കാര്യത്തില്‍ പരസ്പരം സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ഈ രണ്ടു ശക്തികളും തുര്‍ക്കിക്കും ജനങ്ങള്‍ക്കുമെതിരെ ഭീകരാക്രമണം സംഘടിപ്പിക്കുമെന്ന കാര്യത്തിലാണ് തങ്ങള്‍ക്കുള്ള ഉത്കണ്ഠയെന്നും തുര്‍ക്കി നേതാവ് വ്യക്തമാക്കി.
തുര്‍ക്കിയും ഖത്തറുമായുള്ള സഹകരണാത്മക ബന്ധം പരാജയപ്പെട്ട അട്ടിമറി ശ്രമത്തിനു ശേഷം കൂടുതല്‍ വിപുലമായിരിക്കുന്നത് സ്വാഗതാര്‍ഹമാണന്നും തുര്‍ക്കി ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.