റഷ്യന്‍ ഉപപ്രധാനമന്ത്രിയും സിറിയന്‍ പ്രതിപക്ഷ നേതാവും ദോഹയില്‍ ചര്‍ച്ച നടത്തി
text_fieldsദോഹ: സിറിയന്‍ മണ്ണില്‍ നിന്ന് പിന്‍മാറി മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് സിറിയന്‍ പ്രതിപക്ഷം റഷ്യയോട് ആവശ്യപ്പെട്ടു. റഷ്യന്‍ ഉപപ്രധാനമന്ത്രി മിഖയേല്‍ ബുഗ്ദാനോവുമായി ദോഹയില്‍ നടത്തിയ ചര്‍ച്ചയില്‍ സിറിയന്‍ പ്രതിപക്ഷ നേതാവും മുന്‍ തലവനുമായ മുആദ് അല്‍ഖതീബുമായി നടത്തിയ ചര്‍ച്ചയിലാണ് സിറിയന്‍ നേതാവ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഹലബ്, ഇദ്ലീബ്, റഡമസ്ക്കസ്, ദറായ എന്നീ പ്രദേശങ്ങളില്‍ റഷ്യന്‍ സേന നടത്തുന്ന ആക്രമണം അതീവ ഗുരതരമാണെന്ന് അല്‍ഖതീബ വ്യക്തമാക്കി. ഒരു പ്രദേശത്ത ജനങ്ങളെ ഒന്നടങ്കം ദുരിതത്തിലാക്കുന്ന ആയുധ വര്‍ഷമാണ് റഷ്യന്‍ സേനയും സിറിയിന്‍ സേനയും ഇവിടെ നടത്തുന്നത്. ആയിരക്കണക്കിന് ജനങ്ങളാണ് കഴിഞ്ഞ ഒരാഴ്ചക്കകം ഇവിടെ കൊല്ലപ്പെട്ടത്. റഷ്യന്‍ ഭരണകൂടം സിറിയക്ക് നല്‍കുന്ന സഹായം പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് റഷ്യയോട് അഭ്യര്‍ത്ഥിച്ചു. ഈ പ്രദേശങ്ങള്‍ ഇന്ന് പൂര്‍ണമായും ഉപരോധിക്കപ്പെട്ടിരിക്കുകയാണ്. ഒരു തരത്തിലുള്ള സഹായവും ഇവിടേക്ക് എത്തിക്കാന്‍ ഇരു സെന്യവും അനുവദിക്കുനില്ല. യു.എന്‍ രക്ഷാസമിതിയുടെ ഉടമ്പടിക്ക് വിരുദ്ധമായ സമീപനമാണിത്. മാനുഷികത്വം പരിഗണിച്ച് അടിയന്തിര സഹായങ്ങള്‍ ആര്‍ക്കും തടയരുതെന്ന് ഈ കരാര്‍ ആവശ്യപ്പെടുന്നു. ഇതെല്ലാം കാറ്റില്‍ പറത്തിയിരിക്കുകയാണ് സൈനിക നടപടിയിലൂടെയെന്ന് അല്‍ഖതീബ് കുറ്റപ്പെടുത്തി. റഷ്യയുടെ ഭാഗത്ത് നിന്ന് സിറിയന്‍ ജനതക്ക് അനുകൂലമായ നടപടി മാത്രമേ ഉണ്ടാകൂ എന്ന് ബുഗ്ദാനേവ് ഉറപ്പ് നല്‍കി. സിറിയയെ വിഭജിക്കണമെന്ന് റഷ്യക്ക് താല്‍പര്യമില്ളെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സിറിയന്‍ മണ്ണില്‍ ഒരു ഒരു തരത്തിലുള്ള വിദേശ സാന്നിധ്യവും തങ്ങള്‍ അനുവദിക്കില്ളെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ഇറാന്‍ അടക്കമുള്ള ചില രാജ്യങ്ങള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ നടപ്പിലാക്കാനുള്ള താവളമായി സിറിയയെ കാണുകയാണെന്നും അല്‍ഖതീബ് കുറ്റപ്പെടുത്തി. ദോഹ ചര്‍ച്ച പ്രതീക്ഷ നല്‍കുന്നതാണെന്ന് ഇരു നേതാക്കളും പിന്നീട് അറിയിച്ചു.അതിനിടെ ഖത്തര്‍ പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് അല്‍അത്വിയ്യ റഷ്യന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
