വാഹനങ്ങളില്‍ ഇന്ധനം നിറക്കുമ്പോള്‍ സുരക്ഷാ നിര്‍ദേശം പാലിക്കണം- ആഭ്യന്തര വകുപ്പ്
text_fieldsദോഹ: വാഹനങ്ങള്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറക്കുമ്പോള്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ ഉപഭോക്താക്കള്‍ കര്‍ശനമായും പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
പെട്രോള്‍ അടിക്കാന്‍ പമ്പുകളില്‍ കയറുന്ന വാഹനങ്ങള്‍ പാലിച്ചിരിക്കേണ്ട നിബന്ധനകള്‍ അവിടെ തന്നെ എഴുതി വെച്ചിട്ടുണ്ട്. എന്നാല്‍ മിക്ക ആളുകളും അത് ശ്രദ്ധിക്കാറില്ല. ഓരോരുത്തരുടെയും സുരക്ഷക്ക് വേണ്ടി ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ എല്ലാവും സന്നദ്ധരാകണമെന്ന് മന്ത്രാലയം ആവശ്യപ്പെടുന്നു. വാഹനം ഓഫ് ചെയ്യുക, പുകവലി പാടില്ല, മൊബൈല്‍ ഓഫ് ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പെട്രോള്‍ പമ്പുകളില്‍ പതിച്ചിരിക്കുന്നത്.
ഇത് പക്ഷേ ആരം ഗൗനിക്കാറില്ല. അതി ശക്തമായ ചൂട് കാരണം പമ്പും പരിസരവും കഠിനമായി ചൂടായിരിക്കുന്ന അവസ്ഥയാണ് പകല്‍ സമയം.
ഇങ്ങനെ ചൂടായിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുന്ന ചെറിയ തീപ്പൊരി പോലും വലിയ ദുരന്തത്തിന് കാരണമാകും. വാഹനങ്ങളില്‍ ഒരു കാരണവശാലും ടാങ്ക് നിറച്ച് പെട്രോള്‍ അടിക്കരുതെന്നു മന്ത്രായം നിര്‍ദ്ദേശത്തില്‍ ആവശ്യപ്പെടുന്നു. ടാങ്കില്‍ കുറച്ച് സ്ഥലം ഒഴിച്ചിടുന്നതാണ് എപ്പോഴും നല്ലതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
റേഡിയേറ്ററില്‍ വെള്ളം എപ്പോഴും പരിശോധിക്കണമെന്നും ചൂട് കാലത്ത് പ്രത്യേകിച്ചും ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും സന്നധരാകണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.