ഇന്‍ഡസ്ട്രിയല്‍ ഏരിയ ശുചീകരിച്ചു
text_fieldsദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന്‍്റെ നേതൃത്വത്തില്‍ ശുചീകരണ ക്യാമ്പയിന്‍ നടത്തി. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും മറ്റു മാലിന്യങ്ങളുമെല്ലാം നീക്കം ചെയ്തതോടെ ഇന്‍ഡസ്ട്രിയല്‍ ഏരിയ വൃത്തിയായി. മന്ത്രാലയത്തിന്‍്റെ ഇടപെടല്‍ ഫലപ്രദമായെന്നും മാലിന്യങ്ങള്‍ നീക്കംചെയ്തത് വലിയ ആശ്വാസമായെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട 5013 വാഹനങ്ങള്‍, 10820 ടണ്‍ മാലിന്യങ്ങള്‍, ഉപയോഗയോഗ്യമല്ലാത്ത 21,018 ടയറുകള്‍ എന്നിവയാണ് ക്യാമ്പയിന്‍ കാലയളവില്‍ നീക്കം ചെയ്തത്.
മേയ് ഒന്നു മുതല്‍ ജൂണ്‍ 26വരെ തുടര്‍ന്ന ശുചീകരണക്യാമ്പയിന്‍ മേഖലയുടെ ശുചിത്വം ഉറപ്പാക്കിയതിനൊപ്പം ആരോഗ്യകരമായ അന്തരീക്ഷം കൂടിയാണ് പ്രദാനം ചെയ്തതെന്ന് ഇവിടെ താമസക്കാരും വ്യവസായ സമൂഹവും പറയുന്നു. തീപിടുത്തം ഉള്‍പ്പടെയുള്ള അപകടങ്ങളുണ്ടാകാനുള്ള സാധ്യതയും ഇതോടെ കുറഞ്ഞതായി ഇവര്‍ ചൂണ്ടിക്കാട്ടിയതായി ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്ട്രീറ്റ് നമ്പര്‍ 52, 33 എന്നിവിടങ്ങളില്‍ വലിയതോതില്‍ പുറന്തള്ളിയ മാലിന്യങ്ങളും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും വളരെ ശ്രമകരമായാണ് മന്ത്രാലയത്തിന്‍്റെ നേതൃത്വത്തില്‍ നീക്കം ചെയ്തത്. വലിയ അളവില്‍ ടയറുകള്‍, പ്ളാസ്റ്റികുകള്‍, മെറ്റല്‍ അവശിഷ്ടങ്ങള്‍ എന്നിവയുള്‍പ്പടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്തതായി ക്യാമ്പയിനില്‍ പങ്കെടുത്ത ഒരു ട്രക്ക് ഡ്രൈവര്‍ പ്രതികരിച്ചു. ക്യാമ്പയിന്‍്റെ തുടര്‍ച്ചയായി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ മലിനീകരണത്തിന്‍്റെ അളവ് ഗണ്യമായി കുറയുന്നുണ്ടെന്ന് പെയിന്‍്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയില്‍ ജോലിചെയ്യന്ന ദക്ഷിണേഷ്യന്‍ പ്രവാസി പ്രതികരിച്ചു. ഇത്തവണ തീപിടുത്തം ഉള്‍പ്പടെയുള്ള അപകടങ്ങളും കുറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സമീപവര്‍ഷങ്ങള്‍ക്കിടെ നടന്ന ഏറ്റവും വലിയ ശുചീകരണ ക്യാമ്പയിനായിരുന്നു കഴിഞ്ഞ മാസങ്ങളില്‍ ഇവിടെ നടന്നതെന്ന് വിലയിരുത്തപ്പെടുന്നു.
ഇപ്പോള്‍ നീക്കം ചെയ്ത മാലിന്യങ്ങള്‍ ഫലപ്രദമായി നശിപ്പിക്കുകയോ റീസൈക്ലിങിന് വിധേയമാക്കുകയോ ചെയ്യുകയെന്നതാണ് ക്യാമ്പയിന്‍്റെ അടുത്തഘട്ടം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.