പ്രവാസി ക്ഷേമ പദ്ധതികള്‍, സോഷ്യല്‍ ഫോറം പരിപാടി പഠനക്ളാസ് നടത്തി
text_fieldsദോഹ: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംഘടിപ്പിച്ച ‘പ്രവാസി ആനുകൂല്ല്യങ്ങള്‍, അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഐ.സി. ബി.എഫ് ലീഗല്‍ അസി സ്റ്റന്‍സ്ആന്‍ഡ് കോര്‍ ഡിനേറ്റര്‍ അഡ്വ ജാഫര്‍ഖാന്‍ ക്ളാസെടുത്തു. കേരള സര്‍ക്കാരിന്‍്റെ പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ചും ക്ഷേമനിധിയില്‍ നിന്നും പ്രവാസികളായ തൊഴിലാളികള്‍ക്ക് നല്‍കുന്ന വിവിധ പദ്ധതികളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. 2008 മുതല്‍ നിയമം മൂലം നിലവില്‍ വന്ന ഈ ആനു കൂല്ല്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ വിദേശ മലയാളി കളുടെ എണ്ണം വളരെ തുഛമാണ്.നിത്യ ജീവിതത്തില്‍ ഒട്ടനവധി അധികചെലവ് നടത്തുന്ന പ്രവാസികള്‍ തുഛമായ സംഖ്യ ക്ഷേമനിധിയിലേക്ക് വകയിരുത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ക്ഷേമകാലത്ത് സാമ്പത്തിക അച്ചടക്കയില്ലായ്മയിലൂടെ ജീവിതം കഴിച്ചുതീര്‍ക്കുന്ന പലരും അവശതയില്‍ പ്രയാസങ്ങളനുഭവിക്കുന്ന ഒട്ടനവധി ഉദാഹരണങ്ങള്‍ അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്രവാസികള്‍ക്കിടയിലെ നിരുത്തരവാദിത്ത സമീ പനവും തുടര്‍ച്ച അനിവാര്യമായ പദ്ധതികളില്‍ കാണിക്കുന്ന കൃത്യവിലോപവുമാണ് നമ്മുടെ അവകാശമായ ഇത്തരം ആനുകൂല്ല്യങ്ങള്‍ നമുക്ക് ലഭിക്കാതിരിക്കാന്‍ കാരണമാവുന്നത്. സദസ്സിലുള്ളവരുടെ വിവിധ ചോദ്യങ്ങള്‍ക്ക് ജാഫര്‍ഖാന്‍ മറുപടി നല്‍കി. യോഗത്തില്‍ അബ്ദു സലാം പണ്ട്യാട്ട് സ്വാഗതം ആശംസിക്കു കയും അബ്ദുസലാം കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. അംഗത്വം ലഭിക്കാനുള്ള വിവിധ അപേക്ഷാഫോമുകള്‍ യോഗാനന്തരം വിതരണം ചെയ്തു. ഇസ്ഹാഖ് അമീന്‍ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.