ബീച്ച് വോളിബോളില്‍ ഖത്തര്‍ ഓസ്ട്രിയയെ കീഴടക്കി
text_fieldsദോഹ: കായിക ചരിത്രത്തില്‍ പുതിയ അടയാളപ്പെടുത്തലുകള്‍ രേഖപ്പെടുത്തിക്കൊണ്ട് റിയോ ഒളിമ്പിക്സ് ബീച്ച് വോളിബോളില്‍ ഖത്തര്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയിച്ചു. ഇന്നലെ നടന്ന ആവേശഭരിതമായ മത്സരത്തില്‍ ഓസ്ട്രിയയെ തകര്‍ത്തുകൊണ്ടാണ് ഖത്തറിന്‍െറ ചുണക്കുട്ടികള്‍ വിജയിച്ചത്. ഇതോടുകൂടി ഖത്തര്‍ പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്.
അവസാനനിമിഷം വരെ ഉദ്വേഗം നിലനിന്ന ഓസ്ട്രിയക്കെതിരായ മത്സരത്തില്‍ ആദ്യം പിറകില്‍ നിന്നശേഷമാണ് ടീം വിജയം സ്വന്തമാക്കിയത്. ആദ്യ സെറ്റ് ഓസ്ട്രിയയുടെ അലെക്സാണ്ടര്‍ ഹ്യൂബര്‍- ആര്‍. സെയ്ഡില്‍ സഖ്യം നേടിയപ്പോള്‍ രണ്ടാം സെറ്റ് നേടി ഖത്തര്‍ സഖ്യം തിരിച്ചടിച്ചു. നിര്‍ണായകമായ മൂന്നാംസെറ്റ് 15-12ന് നേടി ഖത്തര്‍ വിജയം നേടുകയായിരുന്നു. ആദ്യ മത്സരത്തില്‍ അമേരിക്കയോട് തോറ്റ ഖത്തര്‍ രണ്ടാം മത്സരത്തില്‍ സ്പെയിനിന്‍െറ ഗാവിര കൊല്ലാഡോ- ഹെരര അലേപ്സ് സഖ്യത്തെ തകര്‍ത്തിരുന്നു. ആ മികവ് ഇന്നലെയും ആവര്‍ത്തിച്ചതോടെ ജയം ഖത്തറിന്‍്റെ കൈപ്പടിയിലൊതുങ്ങുകയായിരുന്നു. ആദ്യ സെറ്റില്‍ അല്‍പ്പം പിന്നോട്ടുപോയെങ്കിലും ഉശിരന്‍ സ്്മാഷുകളും സര്‍വുകളും പ്രതിരോധവുമായി രണ്ടും മൂന്നും സെറ്റുകള്‍ ഖത്തര്‍ താരങ്ങള്‍ നിറഞ്ഞുകളിച്ചു. വിട്ടുകൊടുക്കാതെ ഓസ്ട്രിയന്‍ സഖ്യവും തിരിച്ചടിച്ചപ്പോള്‍ മത്സരം ആരുവേണമെങ്കിലും ജയിക്കാവുന്ന അവസ്ഥയായി. നിര്‍ണായകമായ മൂന്നാം സെറ്റില്‍ മികവ് പ്രകടിപ്പിച്ചതാണ് ഖത്തറിന് സഹായകമായത്. പൂള്‍ എഫില്‍ ഖത്തറിനു പുറമെ അമേരിക്ക, സ്പെയിന്‍, ഓസ്ട്രിയ ടീമുകളാണുള്ളത്. പൂള്‍ എ മുതല്‍ എഫ് വരെയുള്ള ആറു ഗ്രൂപ്പുകളില്‍ നിന്നും പോയിന്‍്റില്‍ മുന്നിലത്തെുന്ന പതിനാറ് ടീമുകള്‍ അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കും. പൂള്‍ എഫില്‍ ഒരു ജയം മാത്രം നേടിയ അമേരിക്കയും ഓസ്ട്രിയയും പുറത്തായി. മറ്റു പൂളുകളിലെ പോയിന്‍്റുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഖത്തറിന് അടുത്ത റൗണ്ട് പ്രവേശനം ഉറപ്പാണ് .ആദ്യ ഒളിമ്പിക്സില്‍ തന്നെ തുടര്‍ച്ചയായ രണ്ടു വിജയങ്ങളെന്ന അഭിമാനകരമായ നേട്ടം സ്വന്തമാക്കിയ ഖത്തറിന്‍്റെ ജെഫേഴ്സണ്‍ സാന്‍്റോസ് പെരേര- ഷെരീഫ് യൂനുസ് സഖ്യത്തെ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയും ഖത്തര്‍ വോളിബോള്‍ അസോസിയേഷനും അഭിനന്ദിച്ചു.
ബോക്സിങ്: തുളസി തരുമലിംഗം പുറത്തായി
ദോഹ: ഖത്തര്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ഇനങ്ങളിലൊന്നായ ബോക്സിങില്‍ പുരുഷന്‍മാരുടെ 64 കിലോഗ്രാം ലൈറ്റ് വെല്‍റ്ററില്‍ ഖത്തറിന്‍്റെ തുളസി തരുമലിംഗം പുറത്തായി.
ഇന്നലെ നടന്ന പ്രാഥമിക റൗണ്ടില്‍ മംഗോളിയയുടെ ചിന്‍സോറിഗ് ബാതര്‍സുഖാണ് തുളസിയെ പരാജയപ്പെടുത്തിയത്. മൂന്നു ജഡ്ജിങ് പാനലിന്‍്റെയും വിധി തുളസിക്ക് പ്രതികൂലമായിരുന്നു. 3-0 എന്ന സ്കോറിനാണ് ചിന്‍സോറിഗ് തുളസി തരുമലിംഗത്തെ പരാജയപ്പെടുത്തിയത്. ഒളിമ്പിക്സില്‍ ആദ്യമായാണ് തുളസി തരുമലിംഗം മത്സരിക്കാനിറങ്ങിയത്.
ബോക്സിങ് റിങിലെ ഖത്തറിന്‍്റെ അവസാന പ്രതീക്ഷയും തുളസിയായിരുന്നു നേരത്തെ മറ്റൊരു താരം ഹകന്‍ എറസ്കര്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ഉറച്ച മെഡല്‍ പ്രതീക്ഷയുള്ള പുരുഷവിഭാഗം ഹാന്‍ഡ്ബോളില്‍ പ്രാഥമിക റൗണ്ടിലെ മൂന്നാം മത്സരത്തില്‍ ഇന്ന് ഖത്തര്‍ ടുണീഷ്യയെ നേരിടും. ഉച്ചയ്ക്കുശേഷം 3.30നാണ് മത്സരം.ആദ്യ മത്സരത്തില്‍ കഴിഞ്ഞ ഒളിമ്പിക്സിലെ വെങ്കലമെഡല്‍ ജേതാക്കളായ ക്രൊയേഷ്യയെ 30-23 എന്ന സ്കോറിന് തകര്‍ത്തുകൊണ്ടു തുടങ്ങിയ ഖത്തര്‍ പക്ഷെ രണ്ടാം മത്സരത്തില്‍ നിലവിലെ സ്വര്‍ണമെഡല്‍ ജേതാക്കളും ലോകചാമ്പ്യന്‍മാരുമായ ഫ്രാന്‍സിനോട് 20നെതിരെ 35 ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഇന്ന് ടുണീഷ്യയ്ക്കെതിരെ മികച്ച വിജയം നേടുകയാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്. 13ന് ഡെന്‍മാര്‍ക്കുമായും 16ന് അര്‍ജന്‍്റീനയുമായാണ് ഖത്തറിന്‍്റെ അടുത്ത മത്സരങ്ങള്‍. ഗ്രൂപ്പ് എയിലും ബിയിലുമായി ആറു വീതം ടീമുകളാണ് ഹാന്‍ഡ്ബോളില്‍ മത്സരരംഗത്തുള്ളത്. ഗ്രൂപ്പ് ബിയില്‍ ആതിഥേയരായ ബ്രസീല്‍, സ്ലൊവേനിയ, ഈജിപ്ത്, സ്വീഡന്‍, പോളണ്ട്, ജര്‍മ്മനി എന്നീ ടീമുകളാണ് മത്സരിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ഏറ്റവും കൂടുതല്‍ പോയിന്‍്റുകള്‍ നേടുന്ന നാലു വീതം ടീമുകള്‍ ക്വാര്‍ട്ടറിലേക്ക് പ്രവേശനം നേടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.