രക്തസാക്ഷികളുടെ കുടുംബത്തിന് അല്‍റ്റര്‍നേറ്റീവ് ബാങ്ക് 335000 ഡോളര്‍ നല്‍കും
text_fieldsദോഹ: ജൂലൈ 15 ന് തുര്‍ക്കിയില്‍ നടന്ന പട്ടാള അട്ടിമറി ശ്രമത്തെ ചെറുത്ത് രക്തസാക്ഷികളായവരുടെ കുടുംബങ്ങള്‍ക്ക് ഒരു മില്യന്‍ ലീറ (335000 ഡോളര്‍) നല്‍കാന്‍ തുര്‍ക്കിയില്‍ പ്രവര്‍ത്തിക്കുന്ന അല്‍റ്റര്‍നേറ്റീവ് ബാങ്ക് തീരുമാനിച്ചു. ഖത്തറിലെ കോമേഴ്ഷ്യല്‍ ബാങ്കിന് 75 ശതമാനം ഓഹരിയുള്ള ബാങ്കാണ് അല്‍റ്റര്‍നേറ്റീവ് ബാങ്ക്. ‘ജൂലൈ 15 ലെ രക്തസാക്ഷികള്‍’ എന്ന പേരില്‍ തുര്‍ക്കി ഭരണകൂടം പ്രഖ്യാപിച്ച ക്യാമ്പയിനുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം ഈ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തുര്‍ക്കി തൊഴില്‍ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി രക്ത സാക്ഷികളുടെ കുടുംബത്തിന് 80000 ഡോളര്‍ സഹായ ധനം പ്രഖ്യാപിച്ചത്. അട്ടിമറി ശ്രമത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സഹായം നല്‍കേണ്ടത് തങ്ങളുടെ ബാധ്യതയായാണ് കാണുന്നതെന്ന് കോമേഴ്ഷ്യല്‍ ബാങ്ക് വൈസ് ചെയര്‍മാന്‍ ഉമര്‍ അല്‍ഫര്‍ദാന്‍ വ്യക്തമാക്കി. സംഭവത്തില്‍ 237 പേര്‍ കൊല്ലപ്പെടുകയും 2191 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.