പ്രകൃതിവാതക വ്യവസായമേഖലയില്‍ ഖത്തര്‍ വിപണി ഏറ്റവും വിശ്വാസ്യം- മന്ത്രി
text_fieldsദോഹ: ദ്രവീകൃത പ്രകൃതിവാതക വ്യവസായമേഖലയില്‍ ഏറ്റവും വിശ്വാസ്യവും മല്‍സര ക്ഷമതയും ചലനാത്മകവുമായതുമാണ്് ഖത്തര്‍ വിപണിയെന്നും ഉല്‍പാദന-വിതരണമേഖലയിലെ കാര്യക്ഷമത തങ്ങള്‍ക്ക് ഈ രംഗത്ത് പ്രഥമസ്ഥാനം നല്‍കുന്നുവെന്നും ഊര്‍ജ്ജ വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സാലിഹ് അല്‍ സദ പറഞ്ഞു.
പ്രകൃതി വാതക വിതരണ മേഖലക്ക് മാത്രമായി നീക്കിവെച്ച 85-ഓളം വാതക വാഹക കപ്പലുകളുള്‍ക്കൊള്ളുന്നതാണ് ഖത്തറിന്‍െറ വാതക വിതരണ സംവിധാനങ്ങളെന്നും ഒക്സ്ഫോഡ് ബിസിനസസ് ഗ്രൂപ്പുമായുള്ള അഭിമുഖത്തില്‍ അല്‍ സദ പറഞ്ഞു. വാതക വിതരണത്തിനായുള്ള ഈ കപ്പല്‍നിര തങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിച്ചതായും, വാതക കയറ്റുമതിയില്‍ ചരിത്രപരമായ നേട്ടം കൈവരിക്കാന്‍ സഹായിച്ചതായും ഊര്‍ജ്ജ മന്ത്രി പറഞ്ഞു. കഴിഞ്ഞ മെയ് ഒമ്പതോടെ റാസലഫാന്‍ തുറമുഖത്തുനിന്നും 10,000-ാമത് എല്‍.എന്‍.ജി കാര്‍ഗോയും അയച്ചതോടെയാണ് ഖത്തര്‍ കയറ്റുമതിയിലെ പുതിയ അധ്യായം പിന്നിട്ടത്. ഈ വര്‍ഷത്തോടെ എല്‍.എന്‍.ജിയുടെ ആഗോള ആവശ്യം 290 ദശലക്ഷം ടണ്ണാകും. വരും വര്‍ഷങ്ങളിലും ആവശ്യകത ഏറിവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അഞ്ചുവര്‍ഷങ്ങള്‍ക്കകം ആസ്ത്രേലിയയും അമേരിക്കയും ദ്രവീകൃത പ്രകൃതിവാതക വിപണിയിലേക്ക് പ്രവേശിക്കും. ഇത് 120 ദശലക്ഷം ടണ്ണിന്‍െറ എല്‍.എന്‍.ജി ലഭ്യതയായിരിക്കും വിപണിയിലുണ്ടാക്കുക. എന്നാല്‍, ഖത്തര്‍ വാതക വിപണി ഭദ്രതയോടും വിശ്വാസ്യതയോടെയും നിലനില്‍ക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കമ്പോളത്തില്‍ എല്‍.എന്‍.എജിയുടെ അധിക വരവ് വിലകളില്‍ സമ്മര്‍ദമുണ്ടാക്കുമെങ്കിലും അവസാനം വിപണിയില്‍ സമതുലനാവസ്ഥ കൈവരുത്തും. ഖത്തര്‍ നാഷനല്‍ വിഷന്‍ 2030, ഊര്‍ജ്ജ-ഊര്‍ജേ്ജതര ഉല്‍പാദന മേഖലകളിലെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്.
ഊര്‍ജ്ജത്തിന്‍െറ വര്‍ധിച്ച ആഭ്യന്തര ആവശ്യങ്ങള്‍ക്കും തങ്ങള്‍ പരിഗണന നല്‍കിവരുന്നു. നിക്ഷേപ സംരംഭങ്ങളുമായി ബന്ധപ്പെട്ട നയങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ വിപണിയിലെ എല്ലാഘടകങ്ങളും അവലോകനം ചെയ്താണ് അവ നടപ്പാക്കുക.
അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും സുതാര്യമായ വ്യവസ്ഥകളും വളര്‍ച്ചക്ക് ആക്കം കൂട്ടുന്നതായും അല്‍ സദ പറഞ്ഞു. വിപണിയില്‍ തങ്ങളുടെ സാന്നിദ്ധ്യത്തിന് കോട്ടം വരാതെ, ഉല്‍പാദന ചെലവുകുറച്ചും കാര്യക്ഷമതയും സുരക്ഷിതത്വവും വര്‍ധിപ്പിച്ചും സാമ്പത്തിക വൈവിധ്യവത്കരണത്തിന് പ്രധാന്യം നല്‍കിയുമാണ് എണ്ണവിലയിലെ പ്രതിസന്ധിയിലും തുടര്‍ന്നുപോകുന്നതെന്ന് ഊര്‍ജ്ജ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
