Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2016 2:21 PM IST Updated On
date_range 10 Aug 2016 2:21 PM ISTകാറോടിക്കുമ്പോള്‍ അഗ്നിബാധ ഉണ്ടാകാതിരിക്കാന്‍ ഏറെ കരുതല്‍ വേണം
text_fieldsbookmark_border
ദോഹ: അന്തരീക്ഷതാപ നില ക്രമാതീതമായി വര്‍ധിച്ച് കൊണ്ടിരിക്കുന്നതിനാല്‍ വിവിധ കാരണങ്ങളാല്‍ കാര്‍ കത്തുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കാര്‍ കത്തുന്ന സംഭവങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ കാര്‍ ഉടമകളും യാത്രികരും പരമാവധി ജാഗ്രത പാലിക്കേണ്ട സമയമാണിത്.
ഇതുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ തെളിഞ്ഞത് കാര്‍ കത്തുന്നതിന് പ്രധാന കാരണം കൃത്യമായി മെയിന്‍റന്‍സ് ജോലികള്‍ ചെയ്യാതിരിക്കുന്നതും എഞ്ചിന്‍െറയും ഇലക്ട്രിക്കല്‍ പാര്‍ട്സുകളുടെയും മോശം കണ്ടീഷനുമാണ്. ഇതുമൂലം ഉണ്ടാകുന്ന അഗ്നിബാധ കടുത്ത നാശനഷ്ടങ്ങളും ആളപായവും ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്.
അശ്രദ്ധമൂലം കാറില്‍ തീ ആളിപ്പിടിച്ചാല്‍ യാത്രികര്‍ രക്ഷപ്പെടുന്ന സംഭവങ്ങള്‍ വളരെ കുറവാണ്. കാര്‍ ഡ്രൈവിംഗ് ചെയ്യുന്നതിന് മുമ്പ് ആദ്യം സുരക്ഷമാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തുക വേണം.
കാറിന്‍െറ അടിയിലൂടെ ഏതെങ്കിലും തരത്തിലുള്ള ഓയില്‍ ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടാല്‍ അത് മുന്നറിയിപ്പായി കാണണം. ഓയില്‍ ചോര്‍ച്ച സ്വാഭാവികമായുള്ളതാണോ അതോ കാറിന്‍െറ ആന്തരിക തകരാറുകൊണ്ടാണോയെന്ന് പരിശോധിക്കണം.
ചിലപ്പോള്‍ ഓയില്‍ പൈപ്പുകളുടെ തകരാര്‍ കൊണ്ടും ചോര്‍ച്ച സംഭവിക്കാം. എന്തായിരുന്നാലും പരിശോധന നടത്തുന്നത് ഇതുകാരണമുള്ള അഗ്നി ബാധയെ ചെറുക്കാന്‍ സഹായിക്കും.
എന്തെകിലും തരത്തിലുള്ള ശബ്ദത്തിലെ വിത്യാസമോ വാഹനത്തില്‍ നിന്നും പുകയുടെ സാന്നിധ്യമോ ശ്രദ്ധയില്‍പ്പെട്ടാലും ശ്രദ്ധിക്കണം.
എഞ്ചിന്‍ അധിക ചൂടായിരുന്നാലും ഇങ്ങനെ സംഭവിക്കാം. കാറിനകത്ത് തീപിടിച്ചേക്കാവുന്ന സാധനങ്ങള്‍ ഒഴിവാക്കുന്നതും അഭികാമ്യമായിരിക്കും.
ലൈറ്ററുകള്‍, സിഗററ്റ്,തീപ്പെട്ടികള്‍ എന്നിവ കാറിനകത്ത് അലക്ഷ്യമായി സൂക്ഷിക്കുന്നത് വളരെ അപകടകരമാണ്. ഇവ ഉണ്ടെങ്കില്‍ കാറിനുള്ളില്‍ പരമാവധി ശീതീകരിക്കപ്പെട്ട സ്ഥലത്ത് സൂക്ഷിക്കണം.
തീയുടെ ചെറിയ സാന്നിധ്യമുണ്ടായാല്‍തന്നെ കാര്‍ സുരക്ഷിതമായി നിര്‍ത്തി എത്രയും പെട്ടെന്ന് പുറത്തേക്ക് വരികയും വേണം. കാറിന്‍െറ 30 മീറ്റര്‍ അകലേക്ക് എത്രയും വേഗം മാറുകയും വേണം.
അടിയന്തിര ആവശ്യം ഉണ്ടായാല്‍ 999 ലേക്ക് വിളിക്കുകയും വേണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story