സന്ദര്‍ശകര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് പി.എച്ച്.സി.സി അധികൃതര്‍
text_fieldsദോഹ: പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനു (പി.എച്ച്.സി.സി) കീഴിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്ന സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് പി.എച്ച്.സി.സി അധികൃതര്‍ ആവശ്യപ്പെട്ടു. കൊടുംചൂടില്‍ നേരത്തെയത്തെി ആശുപത്രിയുടെ പുറത്തുകാത്തുനില്‍ക്കുന്നത് ഒഴിവാക്കണമെന്നും, ആരോഗ്യകേന്ദ്രങ്ങളില്‍ ജീവനക്കാര്‍ എത്തിയതിനുശേഷം രാവിലെ കൃത്യം ഏഴിനുശേഷം മാത്രമേ ഇവ പ്രവര്‍ത്തനമാരംഭിക്കൂവെന്നും അധികൃതര്‍ അറിയിച്ചു.
നേരത്തെ ആശുപത്രിയിലത്തെിയാല്‍ സന്ദര്‍ശനം വേഗത്തിലാക്കമെന്നാണ് പലരും കരുതുന്നതെങ്കിലും ഈ ധാരണ തെറ്റാണെന്നും, ആശുപത്രിയിലെ എല്ലാ ജീവനക്കാരും കൃത്യം ഏഴോടെ മാത്രമേ സജ്ജമാകൂയെന്നും ഇതിനു മുമ്പായി ആശുപത്രി തുറന്നിടുന്നതിന് സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും പി.എച്ച്.സി.സിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രാദേശിക പത്രത്തോട് പറഞ്ഞു. .
പി.എച്ച്.സി.സിക്കുകീഴിലെ 21 പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്‍ററുകളെയും കോള്‍ സെന്‍റര്‍ വഴി ബന്ധിപ്പിച്ചിട്ടുണ്ട്. രോഗികള്‍ക്ക് ആരോഗ്യകേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ 107 എന്ന നമ്പര്‍ ഡയല്‍ ചെയ്ത് സൗകര്യമുള്ള സമയം മുന്‍കൂട്ടി ആവശ്യപ്പെടാം. സന്ദര്‍ശന സമയം ലഭിച്ചുകഴിഞ്ഞാല്‍ പ്രസ്തുത സമയത്തുമാത്രം ആശുപത്രിയിലത്തെിയാല്‍ മതിയെന്നും അതല്ലാതെ നേരത്തെയത്തെി പുറത്തുകാത്തുനില്‍ക്കേണ്ട ആവശ്യമില്ളെന്നും ഇവര്‍ പറയുന്നു.
മധ്യമേഖല, പടിഞ്ഞാറന്‍ മേഖല, വടക്കന്‍ മേഖല എന്നിങ്ങനെ മൂന്നു മേഖലയായി തിരിച്ചാണ് രാജ്യത്തെ 21 ഹെല്‍ത്ത് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ പുതുതായി തുറന്ന പല ഹെല്‍ത്ത് സെന്‍ററുകളും സാധാരണ ആശുപത്രി സേവനങ്ങള്‍ക്കു പുറമെ ജിംനേഷ്യം, സ്വിമ്മിങ്പൂള്‍, മസാജ് സെന്‍റര്‍, സോന, സ്റ്റീം ബാത്ത് തുടങ്ങിയ സൗകര്യങ്ങളുള്ള വെല്‍നെസ്സ് കേന്ദ്രങ്ങളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.