എഫ്-റിങ് റോഡ് പാലം മിസൈമീര്‍ റോഡു വഴിയുള്ള യാത്ര സുഗമമായി
text_fieldsദോഹ: പുതുതായി ഗതാഗതത്തിനു തുറന്നുകൊടുത്ത എഫ്-റിങ് റോഡ് പാലം മിസൈമീര്‍ റോഡു വഴിയുള്ള യാത്ര സുഗമമാക്കിയതായി യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. പതിനാലുകിലോമീറ്റര്‍ ദൂരം പ്രതിബദ്ധങ്ങളേതുമില്ലാതെ സഞ്ചരിക്കാന്‍ ഇതുവഴിയുള്ള വാഹനങ്ങള്‍ക്ക് സഹായകമാകുന്നു. അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന അബൂഹമൂര്‍, അല്‍ മാമൂറ, അല്‍ അസീസിയ, സല്‍വ റോഡ്, മൈഥര്‍, ആസ്പയര്‍ സോണ്‍ പ്രദേശവാസികള്‍ക്കാണ് പാലം ഏറെ ഗുണം ചെയ്യുക. പുതിയ എഫ്-റിങ് റോഡ് സല്‍വ റോഡ് വഴി മിസൈമീറിനെ ബന്ധിപ്പിക്കുന്നതാണ് പാലം.
മധ്യ ദോഹയുമായി ബന്ധിപ്പിക്കുന്ന വിവിധ റോഡുകളിലെ ഗതാഗതത്തിരക്ക് വലിയൊരളവോളം കുറക്കാന്‍ പാലം വഴിയുള്ള പുതിയ റോഡുമാര്‍ഗം കാരണമായിട്ടുണ്ട്. അല്‍ വക്റ, മിസൈഈദ്, ഇന്‍ഡസ്ട്രിയല്‍ ഏരിയ, സല്‍വ റോഡ്, അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള വരവും പോക്കും ഏറെ ശ്രമകരമായിരുന്നുവെങ്കിലും ഇപ്പോള്‍ ട്രാഫിക് ജാമ്മില്ലാതത്തെന്നെ സഞ്ചരിക്കാം. ഇതില്‍ എഫ്-റിങ് റോഡില്‍നിന്നും സല്‍വ റോഡിലേക്കുള്ള യാത്രയായിരുന്നു ഏറെ ദുഷ്കരം എന്നാല്‍, ഇപ്പോള്‍ മിക്ക സമയങ്ങളിലും തിരക്കില്ലാതെ ഇവിടെ വാഹനങ്ങളുടെ ഒഴുക്ക് കാണാം. ദോഹയുടെ വടക്കു-പടിഞ്ഞാറു ഭാഗങ്ങളില്‍നിന്നുള്ള യാത്രക്കാരെ ദോഹയുടെ തെക്കുമായി ബന്ധിപ്പിക്കുന്ന പ്രധാന ഇടനാഴിയായി ഈ റോഡ് മാറിക്കഴിഞ്ഞു. മാത്രവുമല്ല ഇതുവഴിയുള്ള യാത്ര പുത്തന്‍ അനുഭവവമാണെന്ന് സ്ഥിരം യാത്രക്കാര്‍ പ്രാദേശിക പത്രത്തോട് പറഞ്ഞു. ട്രാഫിക്് സിഗ്നലുകളില്ലാതെ ഇത്രയും ദൂരം താണ്ടാനാവുകയെന്നതും ഈ റോഡിന്‍െറ പ്രത്യേകതയാണ്. ദോഹയുടെ വടക്കുപടിഞ്ഞാറുള്ള എല്ലാ പ്രദേശങ്ങളിലേക്കത്തൊനും ഈ റോഡ് തെരഞ്ഞെടുക്കാം.
ഖത്തര്‍ സെന്‍ട്രല്‍ ഫിഷ് മാര്‍ക്കറ്റ്, വെജിറ്റബിള്‍ മാര്‍ക്കറ്റ് തുടങ്ങിയ വാണിജ്യമേഖലയുമായി ബന്ധപ്പെടുന്നവര്‍ക്കും പുതിയ റോഡുമാര്‍ഗം ഗുണകരമായതായി ഇവര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.