ഗസ്സ പുനര്‍ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കും: അംബാസഡര്‍
text_fieldsദോഹ: ഇസ്രയേലിന്‍്റെ ക്രൂരമായ നടപടികളില്‍ തകര്‍ന്നടിഞ്ഞ ഗസ്സയെ പുനര്‍ നിര്‍മിക്കാനുള്ള ശ്രമത്തില്‍ ഖത്തര്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണെന്ന് ഗസ്സ പുനര്‍ നിര്‍മാണ സമിതി മേധാവി അംബാസഡര്‍ മുഹമ്മദ് അല്‍അമ്മാദി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗസ്സയില്‍ നിര്‍മ്മിച്ച ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് മസ്ജിദിന്‍്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീന്‍ മുന്‍ പ്രധാനമന്ത്രയും ഹമാസ് വൈസ് പ്രസിഡന്‍്റുമായ ഇസ്മായീല്‍ ഹനിയ്യയും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. ഗസ്സയുടെ പുനര്‍ നിര്‍മാണം ഫലസ്തീനിലെ തൊഴിലാളികളെ കൊണ്ടും കെട്ടിട നിര്‍മാണ കമ്പനികളുടെ മേല്‍ നോട്ടത്തിലും തന്നെയാണ് നടത്തുക. ഗസ്സയില്‍ വിവിധ മേഖലകളിലാണ് ഖത്തറിന്‍്റെ മേല്‍ നോട്ടത്തില്‍ പുനര്‍ നിര്‍മാണ് പ്രവര്‍ത്തനം നടക്കുന്നത്. നിലവില്‍ 40 പദ്ധതികള്‍ നടന്ന് വരുന്നതായി മുഹമ്മദ് അല്‍ഹമ്മാദി അറിയിച്ചു. സുല്‍ത്താന്‍ സലാഹുദ്ധീന്‍ അയ്യൂബി റോഡിന്‍്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാകും. ഇരുപത് മില്യന്‍ ഡോളറാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഹമദ് സിറ്റിയില്‍ വിവിധ പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നകന്ന് വരികയാണ്. സ്ക്കൂളുകള്‍, വിവിധ ഓഫിസുകള്‍ എന്നിവ ഇതില്‍ പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തര്‍ ഭരണകൂടം ഗസ്സയിലെ ജനങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ വിസ്മരിക്കാന്‍ കഴിയാത്തതാണെന്ന് ഇസ്മയില്‍ ഹനിയ്യ വ്യക്തമാക്കി. വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പുറമെയാണ് കഴിഞ്ഞ മാസം ഗസ്സയിലെ ഉദ്യോഗസ്ഥര്‍ക്കുള്ള ശമ്പളം ഖത്തര്‍ നല്‍കിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കുന്നത് അതിന് വേണ്ടി രൂപം നല്‍കിയ പ്രത്യേക കമ്മിറ്റിയാണെ് ഇസ്മയില്‍ ഹനിയ്യ വ്യക്തമാക്കി.
ഒരു ഡോളര്‍ പോലും ഹമാസ് നേരിട്ട് കൈപറ്റിയിട്ടില്ളെന്നും ഹനിയ്യ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.