ഫിഫ ലോകകപ്പ് 2022 മല്‍സരവേളയില്‍ മദ്യത്തിന്‍െറ ലഭ്യത പരിമിതപ്പെടുത്തിയേക്കുമെന്ന്
text_fieldsദോഹ: ഖത്തര്‍ ഫിഫ ലോകകപ്പ് 2022 മല്‍സരവേളയില്‍ മദ്യത്തിന്‍െറ ലഭ്യത പരിമിതപ്പെടുത്തുന്നത് ആലോചനയിലെന്ന് റിപ്പോര്‍ട്ട്. മദ്യ ഉപഭോഗം അക്രമങ്ങള്‍ക്കും കലഹങ്ങള്‍ക്കും പ്രേരണയാകുന്നുണ്ടെങ്കില്‍ ഏതുവിധേനയുള്ള വിമര്‍ശങ്ങളുണ്ടായാലും മദ്യവില്‍പ്പന നിയന്ത്രിക്കുമെന്ന് ലോകകപ്പ് സംഘാടകരെ ഉദ്ധരിച്ച് ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ജൂണില്‍, യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് മല്‍സരങ്ങള്‍ നടക്കുന്ന വേദിയുടെ സമീപസ്ഥലങ്ങളില്‍ അധികൃതര്‍ മദ്യവില്‍പ്പന നിരോധിച്ചിരുന്നു. ഫുട്ബാളുമായി ബന്ധപ്പെട്ട് നിരവധി തെരവു തര്‍ക്കങ്ങളും സംഘട്ടനങ്ങളും നടന്നതിന്‍െറ പശ്ചാത്തലത്തിലായിരുന്നു ഈ നിരോധം കൊണ്ടുവന്നത്. ഖത്തറിലെ ലോകകപ്പ് സംഘാടകരായ എസ്.സി.ഡി.എല്‍ അസിസ്റ്റന്‍റ് സെക്രട്ടറി ജനറല്‍ നാസര്‍ അല്‍ ഖഹ്തര്‍ അടക്കം നിരവധി എസ്.സി.ഡി.എല്‍ ഭാരവാഹികള്‍ യൂറോ 2016-ലെ നിഴല്‍ സാന്നിധ്യമായിരുന്നു. യൂറോകപ്പിനോടനുബന്ധിച്ച് അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തന്നെ, ജനങ്ങളുടെ സംസാരം സ്റ്റേഡിയങ്ങളുടെ സാമീപ്യം കളിക്കുമുമ്പും കളി നടക്കുന്ന വേളയിലും മദ്യ വില്‍പ്പന 24ലോ 48-ഓ മണിക്കൂര്‍ നിര്‍ത്തിവെക്കണമെന്നായിരുന്നു -റിയോയിലേക്കുള്ള വഴി അല്‍ ഖാത്തര്‍ അസോസിയേറ്ററഡ് പ്രസ്സിനോട് പറഞ്ഞു. ഇതിനര്‍ഥം മദ്യം കലഹങ്ങള്‍ക്ക് ഹേതുവാകുന്നുവെന്നാണെന്നും, 2022 ലോകകപ്പ് അക്രമരഹിത ലോകകപ്പാകണമെന്നതാണ് തങ്ങളുടെ താല്‍പര്യമെന്നും അതിനാല്‍ തന്നെ തങ്ങളുടെ തീരുമാനങ്ങള്‍ സമതുലിതാവസ്ഥ പാലിക്കപ്പെടുന്നുണ്ടോ എന്നു പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സില്‍ നടന്ന സംഭവങ്ങള്‍ ഖത്തറില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ തങ്ങളുടെ സുരക്ഷാ വിഭാഗം അവലോകനം ചെയ്യുന്നുണ്ടെന്നും അല്‍ ഖഹ്ത്തര്‍ പറഞ്ഞു. ലോകകപ്പ് വേളയില്‍ ഖത്തര്‍പോലുള്ള രാജ്യത്ത് മദ്യവില്‍പ്പന നിയന്ത്രിക്കുകയെങ്ങനെയെന്ന് പല കോണില്‍നിന്നും ചോദ്യമുയരുന്നുണ്ട്. എന്നാല്‍, ഫുട്ബാള്‍ ആരാധകര്‍ക്കായി പ്രത്യേക ‘ഫാന്‍ സോണ്‍’ മേഖല തിരിക്കുകയും ഇവിടെ മദ്യം വിലകൊടുടുത്തുവാങ്ങാന്‍ അവസരമുണ്ടാക്കുകയും ചെയ്യുന്നത് ആലോചനയിലുണ്ട്. മദ്യപാനികളെയും അക്രമികളെയും കൈകാര്യം ചെയ്യാനായി പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ ഗവണ്‍മെന്‍റ് നടപടിയെടുക്കുമെന്നും, ‘മാന്യമായ’ രീതിയില്‍ ഇവരെ നേരിടുമെന്നും എസ്.സി.ഡി.എല്‍ മേധാവി ഈ വര്‍ഷമാദ്യം അറിയിച്ചിരുന്നു. ഖത്തറില്‍ നിലവില്‍ ലൈസന്‍സുള്ള ബാറുകളില്‍ മദ്യപാനം നിയമപരമായി സാധുവാണെങ്കിലും മദ്യപിച്ച് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.