Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2016 3:30 PM IST Updated On
date_range 5 Aug 2016 3:30 PM ISTപിതാവ് അമീര്‍ ഈത്തപ്പഴ എക്സിബിഷന്‍ സന്ദര്‍ശിച്ചു
text_fieldsbookmark_border
camera_alt???? ????????? ????????? ???????? ?????????? ?????? ?????? ???? ???? ????? ???? ???????? ???????????????????
ദോഹ: പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി ഈത്തപ്പഴ പ്രദര്‍ശനം കാണാനത്തെി. സൂഖ് വാഖിഫില്‍ കഴിഞ്ഞ ഒരാഴ്ചയായി നടന്ന് വരുന്ന ഈത്തപ്പഴ പ്രദര്‍ശനത്തിനും വില്‍പ്പനക്കും വലിയ പൊതു ജന പങ്കാളിത്തമാണ് ലഭിച്ച് വരുന്നത്. രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന ഇരുപതോളം ഇനങ്ങളിലുള്ള ഈത്തപ്പഴമാണ് ഇവിടെ പ്രദര്‍ശനത്തിന് വെച്ചിട്ടുള്ളത്.
കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രദര്‍ശനത്തില്‍ പിതാവ് അമീര്‍ സംതൃപ്തി രേഖപ്പെടുത്തി.
അന്‍പതില്‍ പരം ഇനങ്ങളില്‍ പെട്ട ഈത്തപ്പഴം വിപണിയില്‍ ഉണ്ടെന്നാണ്് പറയപ്പെടുന്നത്. എന്നാല്‍ ഖത്തറില്‍ പൊതുവെ കൃഷി ചെയ്യുന്നത് ഇരുപതില്‍ താഴെ ഇനങ്ങള്‍ മാത്രമാണ്. അതില്‍ തന്നെ ഖലാസി, ഖനൈസി, അര്‍സേസ്, ബര്‍ഹി, ഹലാലി എന്നീ അഞ്ച് ഇനങ്ങളാണ് പ്രധാനമായും വിപണിയിള്ളത്.
രാജ്യത്ത് നിലവില്‍ 1340 ഈത്തപ്പന തോട്ടങ്ങളാണുള്ളത്. ഇതില്‍ 839 എണ്ണമാണ് നിലവില്‍ വിളവെടുപ്പ് നടക്കുന്നത്. മറ്റുള്ളവയില്‍ കൃത്യമായ മേല്‍ നോട്ടം നടക്കാത്തത് കാരണം കൃഷി തൃപ്തികരമല്ല. പുതിയ തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ ഇത്തരം ഉല്‍സവങ്ങള്‍ കൊണ്ട് സാധിക്കുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ 18000 കിലോ ഈത്തപ്പഴം വിറ്റഴിക്കപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി.
പ്രാദേശികമായ ഉല്‍പാദിപ്പിക്കുന്ന ഈത്തപ്പഴം പൊതു ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക, കര്‍ഷകര്‍ക്ക് വിപണി ഒരുക്കുക എന്നീ ലക്ഷ്യങ്ങളാണ് പ്രധാനമായും ഈ മേള കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈത്തപ്പഴ വില്‍പ്പനക്ക് പുറമെ ഈത്തപ്പനയുമായി ബന്ധപ്പെട്ട പ്രദര്‍ശനവും ഇവിടെ നടക്കുന്നുണ്ട്.
പ്രദര്‍ശനം കാണാന്‍ ധാരാളം വിദേശികളും വരുന്നുണ്ട്. ഇതില്‍ കൃഷിയെ കുറിച്ച് താല്‍പ്പര്യത്തോടെ ചോദിച്ചറിയുന്നവരും ഏറെയാണ്.
വിളവെടുത്ത് കൊണ്ടുവന്ന ഈത്തപ്പഴങ്ങള്‍ സൗജന്യമായി രുചിച്ചറിയാനും അവസരമുണ്ട്. എക്സിബിഷന്‍ ഹാളിന്‍െറ മധ്യത്തായി വച്ചിട്ടുള്ള ഈത്തപ്പഴം നിറച്ച കൊട്ടകളില്‍ നിന്നും പഴങ്ങള്‍ കഴിക്കാന്‍ സൗകര്യമുണ്ട്. നിരവധിപേരാണ് വിവിധ വര്‍ഗങ്ങളിലുള്ള പഴങ്ങള്‍ വാങ്ങുന്നത്.പതിനെട്ടോളം സ്റ്റാളുകളാണ് ഇവിടെ ഉള്ളത്. പതിനേഴിലും നാടന്‍ ഇനങ്ങള്‍ അടങ്ങിയതാണ്. ഒരുസ്റ്റാളില്‍ ഖത്തറിലെ കമ്പനിയുടെ സംസ്കരിച്ച ഈത്തപ്പഴങ്ങളും ലഭ്യമാണ്. സ്റ്റാളുകളില്‍ ചിലത് മനോഹരമായി അലങ്കരിച്ചിട്ടുമുണ്ട്.
ഈത്തപ്പഴ കുലകള്‍ മനോഹരമായി തൂക്കിയിട്ടും ഈത്തപ്പന ഇലകള്‍ കൊണ്ട് വന്ന് കമാനമാക്കിയും കാഴ്ചക്കാരെ ആകര്‍ഷിക്കാനായി സജ്ജമാക്കിയിരിക്കുന്നു. ഈത്തപ്പനകളുടെ തൈകളും ലഭ്യമാണ്.
അതിനൊപ്പം ഖത്തറിലെ മുതിര്‍ന്ന കര്‍ഷരുടെ കൂടിച്ചേരലുകള്‍ക്കും കാര്‍ഷിക വര്‍ത്തമാനങ്ങള്‍ക്കും എക്സിബിഷന്‍ ഹാള്‍ വേദിയായിട്ടുണ്ട്. പുതിയ തലമുറക്കാരുടെ കൗതുകങ്ങള്‍ക്ക് മുന്നില്‍ അവരില്‍ ഫോട്ടോക്ക് പോസും ചെയ്യുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story