യൂനിവേഴ്സിറ്റി ജീവനക്കാരനായ സ്വദേശിയെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ട നടപടി: തിരിച്ചെടുക്കാന്‍ കോടതി വിധി
text_fieldsദോഹ: ജോലിയല്‍ നിന്ന് പിരിച്ച് വിട്ടതിനെതിരെ കോടതിയെ സമീപിച്ച സ്വദേശി പൗരന് അനകൂലമാലി കോടതി വിധി.
അകാരണമായാണ് പിരിച്ച് വിട്ടതെന്നും പരിച്ച് വിടുന്നതിന് മുന്‍പ് പാലിക്കേണ്ട നടപടികള്‍ യൂനിവേഴ്സിറ്റി പാലിച്ചിട്ടില്ളെന്നുമുള്ള പ്രതിഭാഗം വക്കീലിന്‍്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഖത്തര്‍ യൂനിവേഴ്സിറ്റിയാണ് ഓഫീസ് ജീവനക്കാരനെ പിരിച്ച് വിട്ടത്.
ഇതിനെതിരെ കോടതിയെ സമീപിച്ച ജീവനക്കാരന് മുന്‍കാല ശമ്പളം നല്‍കണമെന്നും അതേ തസ്തികയില്‍ തന്നെ തിരിച്ചെടുക്കണമെന്നും കോടതി വിധിച്ചു. യൂനിവേഴ്സിറ്റി നിയമാവലിയില്‍ തന്നെ നിര്‍ദ്ധേശിച്ച മാനദണ്ഡങ്ങള്‍ ഇയാളുടെ കാര്യത്തില്‍ അധികൃതര്‍ പാലിച്ചില്ളെന്ന് കോടതി കണ്ടത്തെി.
ഒരു ജീവനക്കാരനെ പിരിച്ച് വിടുന്നതിന് മുന്‍പ് അച്ചടക്ക സമിതിക്ക് മുന്‍പില്‍ പരാതി ലഭിക്കുകയും സമിതി അന്വേഷണം നടത്തിയനുസരിച്ചുള്ള റിപ്പോര്‍ട്ട് ലഭിച്ചതിന് മാത്രമേ പിരിച്ച് വിടല്‍ അടക്കമുള്ള നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. ജീവനഡക്കാര്‍ക്കെതിരില്‍ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മുന്‍പ് നിയമ വ്യവസ്ഥകള്‍ പാലിക്കല്‍ നിര്‍ബന്ധ ബാധ്യതയാണെന്ന് കോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.