ഖത്തര്‍ എയര്‍വെയ്സ് ഒന്നാമത്
text_fieldsദോഹ: വിമാനങ്ങളുടെ സമയനിഷ്ഠയില്‍ ഖത്തര്‍ എയര്‍വെയ്സ് ഒന്നാമത്. വിമാനം വൈകല്‍, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് തയാറാക്കിയ റേറ്റിങില്‍ ഖത്തര്‍ എയര്‍വെയ്സ് ഏറ്റവും മികച്ച സ്ഥാനം കൈവരിച്ചു.
മറ്റു അമ്പതോളം വിമാനക്കമ്പനികളെ പിന്തള്ളിയാണ് ഖത്തര്‍ എയര്‍വെയ്സ് ഈ നേട്ടം കൈവരിച്ചത്. മേഖലയിലെ മുഖ്യ എതിരാളിയായ എമിറേറ്റ്സിന് പട്ടികയിലെ 44-ാം സ്ഥാനത്തത്തൊനെ കഴിഞ്ഞുള്ളൂ.
എന്നാല്‍, ഏറ്റവും നല്ല വിമാന സര്‍വീസ് ഏതെന്നത് ഇപ്പോഴും തര്‍ക്കപ്രശ്നമാണ്. ഈ മാസം പ്രസിദ്ധീകരിച്ച സ്കൈട്രാക്സ് അവാര്‍ഡ് പട്ടികയില്‍ ഏറ്റവും മികച്ച എയര്‍ലൈനായി തെരഞ്ഞെടുത്തത് എമിറേറ്റ്സിനെയായിരുന്നു.
എന്നാല്‍, കഴിഞ്ഞ മാര്‍ച്ചിലാണ് -വിമാനം വൈകല്‍, റദ്ദാക്കല്‍, ഓവര്‍ ബുക്കിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള നഷ്ടപരിഹാരം ലഭ്യമാക്കുന്ന കമ്പനിയായ ‘എയര്‍ ഹെല്‍പ്പി’ന്‍െറ വോട്ടെടുപ്പില്‍ ഖത്തര്‍ എയര്‍വെയ്സിന് ഈ സ്ഥാനം കൈവരിക്കാനായത്. കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ എയര്‍ലൈനുകളുടെ ഗുണമേന്മയിലും സേവനങ്ങളിലും പത്തില്‍ പത്തു പോയന്‍റും നേടിയാണ് ഖത്തര്‍ എയര്‍വേയ്സ് ഈ സ്ഥാനത്തത്തെിയത്. 8.4 പോയന്‍റ് തദ്സമയ പ്രകടനങ്ങള്‍ക്കും 7.6 പോയന്‍റ് യാത്രക്കാരുടെ ക്ളെയിമുകള്‍ നല്‍കുന്നതിനും എന്നിങ്ങനെ മൊത്തം 8.7 പോയന്‍റാണ് ഖത്തര്‍ എയര്‍വെയ്സിന് ലഭിച്ചത്.
ഗവണ്‍മെന്‍റ് ഏജന്‍സികള്‍, എയര്‍പോയര്‍ട്ട് രേഖകള്‍, ഫൈ്ളറ്റ് ട്രാകിങ് കമ്പനികള്‍, മാര്‍ക്കറ്റിങ് രേഖകള്‍ എന്നിവ പരിശോധിച്ചതിനുശേഷമാണ് റാങ്ക് പട്ടിക തയാറാക്കുകയെന്ന് ‘എയര്‍ ഹെല്‍പ്പ്’ വക്താവ് പറഞ്ഞു. പ്രമുഖ ട്രാവല്‍ സൈറ്റായ വാണ്ടര്‍ബെസ്റ്റ് കഴിഞ്ഞവര്‍ഷം ഖത്തര്‍ എയര്‍വെയ്സിനെ ഏറ്റവും വിശ്വാസയോഗ്യമായ എയര്‍ലൈനായി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍, ഈയിടെ കോപ്പന്‍ ഹാഗനില്‍നിന്നും ദോഹയിലേക്കുള്ള ഖത്തര്‍ എയര്‍വെയ്സ് ഫൈ്ളറ്റ് 37 മണിക്കൂര്‍ വൈകിയ സംഭവമുണ്ടായി. സിങ്കപ്പൂര്‍ എയര്‍ലൈന്‍, കെ.എല്‍.എം, ലുഫ്താന്‍സ എയര്‍, എയര്‍ കാനഡ എന്നിവയാണ് എയര്‍ ഹെല്‍പ്പ് റാങ്ക് പട്ടികയിലെ തൊട്ടടുത്ത സ്ഥാനക്കാര്‍. എന്നാല്‍, മോശം പ്രകടനം കാഴ്ചവെച്ച എയര്‍ലൈനുകളും പട്ടികയിലുണ്ട്.
എയര്‍ഫ്ളോട്ട് റഷ്യന്‍ എയര്‍ലൈന്‍സ്, ടര്‍ക്കി പിഗാസസ്, യു.കെ തോമസ് കുക്ക്, എല്‍ അല്‍ ഇസ്രായേല്‍, പോര്‍ച്ചുഗല്‍ -സാത്ത ഇന്‍റര്‍നാഷനല്‍ -ഇവയില്‍ അഞ്ചില്‍ നാലും സൂചികയിലെ പുതുമുഖങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
