കൈവിരലിന്‍െറ ധമനികൊണ്ട് ഇനി ‘കാശെടുക്കാം’
text_fieldsദോഹ: രാജ്യത്തെ കൊമേഴ്സ്യല്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് എ.ടി.എം മെഷീനുകളില്‍നിന്ന് പണം പിന്‍വലിക്കാന്‍ ഇനി എ.ടി.എം കാര്‍ഡുകള്‍ കൊണ്ടുനടക്കേണ്ട ആവശ്യം വരില്ല. എ.ടി.എം കാര്‍ഡുകള്‍ക്കുപകരം കൈവിരല്‍ ഞരമ്പുകളുടെ ക്രമമായിരിക്കും എ.ടി.എം മെഷീന്‍ തിരിച്ചറിയുക. നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനുള്ള അനുമതിക്കായി ബാങ്ക് ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിനെ (ക്യു.സി.ബി) സമീപിച്ചിരിക്കുകയാണ്. ഇതോടെ കൈവിരല്‍ ധമനികളെ തിരിച്ചറിയല്‍ അടയാളമാക്കുന്ന ഖത്തറിലെയും പശ്ചിമേഷ്യയിലെയും ആദ്യ ബാങ്കെന്ന ബഹുമതിയും കൊമേഴ്സ്യല്‍ ബാങ്കിനായിരിക്കും. ‘ഫിങ്കര്‍ വെയ്ന്‍ ടെക്നോളജി’ ഉപയോഗിക്കുന്ന എ.ടി.എം മെഷീനുകളില്‍ പ്രത്യേക കാര്‍ഡോ പിന്‍ നമ്പറോ ആവശ്യമില്ല. എ.ടി.എം മെഷീനില്‍ ഘടിപ്പിച്ച പ്രത്യേക ഫിങ്കര്‍ റെക്കഗ്നീഷ്യന്‍ മെഷീനില്‍ കൈവരില്‍ അമര്‍ത്തിയാല്‍ മതിയാകും. ഇതോടെ ഓരോ വ്യക്തിയിലും വ്യത്യസ്ത ക്രമത്തിലുള്ള രക്തക്കുഴലുകളുടെ നിര എം.ടി.എം മെഷീന്‍ മനസ്സിലാക്കുന്നു.
ബാങ്കിന്‍െറ വി.ഐ.പികളും വ്യവസായികളുമായ ഉപഭോക്താക്കളുടെ ഇന്‍റര്‍നെറ്റ് ബാങ്കിങ് ഉപയോഗങ്ങള്‍ക്കും ഈ സംവിധാനം ഉപയോഗപ്പെടുത്തുമെന്ന് ബാങ്ക് ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. ഫിങ്കര്‍ വെയ്ന്‍ സ്കാനര്‍ വഴിയായിരിക്കും ഇത് ഉപയോഗത്തില്‍ വരുത്തുക. ‘ഫിങ്കര്‍ വെയ്ന്‍ ടെക്നോളജി’ക്കായുള്ള രജിസ്ട്രേഷന്‍ ബാങ്ക് സൗജന്യമായി നടത്തും.
സാധാരണയായി ഉപയോഗിക്കുന്ന കൈവിരലടയാളത്തില്‍നിന്നും വ്യത്യസ്തമായുള്ള ഈ സംവിധാനത്തില്‍, ജീവനുള്ള ആളുകള്‍ തന്നെ നേരിട്ടത്തെി എ.ടി.എം മെഷീനുകളില്‍ സ്ഥാപിച്ച കൈവിരല്‍ സ്കാനറില്‍ വിരലമര്‍ത്തണം. പണം പിന്‍വലിക്കേണ്ട ഏതു സന്ദര്‍ഭത്തിലും ഉപഭോക്താവ് നേരിട്ടത്തെണമെന്നു സാരം.
രക്തധമനികളുടെ ക്രമം ഓരോ ആളിലും വ്യത്യസ്തമാണെന്നിരിക്കെ, ഇത് വ്യാജമായി നിര്‍മിക്കാനോ, മറ്റു തട്ടിപ്പുകളോ നടക്കില്ളെന്നതും സുരക്ഷിതമാണെന്നതാണ് ഇതിന്‍െറ പ്രത്യേകത.
ഇന്‍റര്‍നെറ്റ് ബാങ്കിങില്‍ ഇവ ഉപയോഗിക്കുന്നയാളുടെ സ്കാനര്‍ സംവിധാനവും ബാങ്കിലെ തിരിച്ചറിയല്‍ രേഖയുമായി ബന്ധപ്പെടുത്തിയുള്ള രീതിയായിരിക്കും ഉപയോഗിക്കുക. ബാങ്കിന്‍െറ പുതിയ സംവിധാനത്തിന്‍െറ പ്രവര്‍ത്തനം - പേമെന്‍റ് ആന്‍റ് സെറ്റില്‍മെന്‍റ് വിഭാഗം ആക്ടിങ് ഡയറക്ടര്‍ അബ്ദുല്‍ ഹാദി അഹന്‍െറ സാന്നിധ്യത്തില്‍ പ്രദര്‍ശിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.