സമ്മര്‍ ഫെസ്റ്റിവലിന് വര്‍ണ്ണാഭമായ തുടക്കം
text_fieldsദോഹ: ഖത്തര്‍ ടൂറിസം അതോറിട്ടി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ‘സമ്മര്‍ ഫെസ്റ്റിവല്‍’ നിറപ്പകിട്ടാര്‍ന്ന ചടങ്ങുകളോടെ ആരംഭിച്ചു.
രാത്രി ഏഴ് മണിക്കായിരുന്നു ഉദ്ഘാടന ചടങ്ങ്. ടൂറിസം അതോറിട്ടി
ഒൗദ്യോഗിക ഭാരവാഹികള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. നിരവധിപേര്‍ ഉദ്ഘാടന ചടങ്ങിന് സാക്ഷികളായിരുന്നു. കളര്‍ ബലൂണുകളുമായി നിരവധി കുട്ടികളും ആഹ്ളാദത്തിമിര്‍പ്പോടെ ചടങ്ങില്‍ അണിനിരന്നു.
നിങ്ങളുടെ വേനലിന് നിറം പകരുക എന്ന തലക്കെട്ടിലാണ് ഈ വര്‍ഷത്തെ ആഘോഷപരിപാടികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത് . രാത്രി ഒമ്പത് മണിയോടെ കോര്‍ണിഷില്‍ വെടിക്കെട്ടും നടന്നു.
ആഗസ്റ്റ് 31 വരെയാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. വ്യത്യസ്ഥമായ സംഗീത പരിപാടികള്‍ ,കോമഡിഷോ ,സര്‍ക്കസുകള്‍ ,സാഹസിക പ്രകടനങ്ങള്‍ എന്നിവയുമുണ്ടാകും. രാജ്യത്തുടനീളമുള്ള പ്രമുഖ ഷോപ്പിംഗ് മാളുകള്‍ ,വിനോദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും സൂഖ് വാഖിഫ് കത്താറ സാംസ്കാരിക ഗ്രാമം , പേള്‍ഖത്തര്‍ തുടങ്ങിയ കേന്ദ്രങ്ങളിലുമായാണ് പരിപാടികള്‍ നടക്കുക.
ഫെസ്റ്റിവല്‍ കാലത്ത് രാജ്യത്തത്തെുന്ന വിനോദസഞ്ചാരികളെ സ്വീകരിക്കാനായി 56 ഹോട്ടലുകളുമായാണ് ടൂറിസം അതോറിറ്റി കൈ കോര്‍ത്തത് . ഷോപ്പിംഗ് മാളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സമ്മാനപദ്ധതിയിലൂടെ 2 ദശലക്ഷം റിയാലിന്‍്റെ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
