Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബി.ജെ.പി ഇത്തവണയും...

ബി.ജെ.പി ഇത്തവണയും നിരാശരാകും -പ്രതാപവര്‍മ തമ്പാന്‍

text_fields
bookmark_border

ദോഹ: നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഇത്തവണയും നിരാശ മാത്രമായിരിക്കും ഫലമെന്ന് മുന്‍ എം.എല്‍.എയും കൊല്ലം ഡി.സി.സി മുന്‍ പ്രസിഡന്‍റുമായ പ്രതാപവര്‍മ തമ്പാന്‍. ബി.ഡി.ജെ.എസ് എന്ന തട്ടിക്കൂട്ട് പാര്‍ട്ടിയുമായി മുന്നണി രൂപവല്‍കരിച്ച് വോട്ട് നേടാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്ക് കേരളത്തില്‍ അകൗണ്ട് തുറക്കാന്‍ കഴിയില്ല്ള. ബി.ജെ.പി ശ്രീനാരായണീയര്‍ക്ക് അനുകൂലമായ സംഘടനയല്ല. വര്‍ഗീയ ധ്രുവീകരണം നടത്തി ഹിന്ദു സമൂഹത്തെ കൂടെനിര്‍ത്താമെന്നാണ് ബി.ജെ.പി വിചാരിക്കുന്നത്. അങ്ങനെയെങ്കില്‍ അവരുടെ പാര്‍ട്ടി രൂപവല്‍കരിച്ച കാലം മുതല്‍ അത് സംഭവിക്കണമായിരുന്നു. അത്തരത്തിലൊരു ധ്രുവീകരണം ഹിന്ദുക്കള്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അവര്‍ക്ക് ജയിക്കാന്‍ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു. ഹൃസ്വസന്ദര്‍ശനാര്‍ഥം ദോഹയിലത്തെിയ തമ്പാന്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
സംഘപരിവാര്‍ റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന നരേന്ദ്ര മോദിക്ക് പറഞ്ഞ കാര്യങ്ങളൊന്നും പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല. വന്‍ തുക മുടക്കി ഇവന്‍റ് മാനേജ്മെന്‍റ് ടീമാണ് മോദിക്ക് പ്രസംഗം തയ്യാറാക്കി കൊടുക്കുന്നത്. അതുകൊണ്ടാണ് നടപ്പാക്കാനാവാത്ത നിരവധി കാര്യങ്ങള്‍ അദ്ദേഹം പറയുന്നതെന്നും തമ്പാന്‍ പരിഹസിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നൂറിലേറെ സീറ്റ് യു.ഡി.എഫ് നേടും. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ എട്ട് അസംബ്ളി മണ്ഡലങ്ങളിലാണ് യു.ഡി.എഫ് മുന്നിട്ടു നിന്നത്. ആ നേട്ടം ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ സ്വന്തമാക്കാനാകും. ഏറെ മുതിര്‍ന്ന നേതാക്കളായ എം.എം ഹസ്സന്‍, ശൂരനാട് രാജശേഖരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവരോടൊപ്പം യുവതലമുറയിലെ സി.ആര്‍ മഹേഷും സൂരജ് രവിയും സവിന്‍ സത്യനും കൊല്ലത്ത് വിവിധ മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്. ഇടതുമുന്നണിയുടെ സീറ്റുകളില്‍ പലതും പേയ്മെന്‍റ് സീറ്റുകളാണ്.
സി.പി.ഐ കുടുംബത്തില്‍ നിന്നുള്ള സിനിമ താരം സി.പി.എമ്മിന്‍െറ ബാനറിലാണ് മത്സരിക്കുന്നത്.
സി.പി.എം കേന്ദ്രകമ്മിറ്റി അംഗത്തെ മാറ്റിയാണ് ചലച്ചിത്ര താരത്തിന് സീറ്റ് നല്‍കിയത്. ഇരവിപുരത്ത് മത്സരിക്കുന്നത് കൊലക്കേസ് പ്രതിയാണ്. ഇടതുമുന്നണിക്കു വേണ്ടി കേരളത്തില്‍ ഓടിനടന്ന് പ്രചാരണം നടത്തുന്ന വി.എസ് അച്യുതാനന്ദന് തെരഞ്ഞെടുപ്പിന് ശേഷം എന്ത് സമ്മാനമാണ് പാര്‍ട്ടി നല്‍കാന്‍ പോകുന്നതെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍കാസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ് പ്രതാപവര്‍മ തമ്പാന്‍ ദോഹയിലെിയത്. ഇന്‍കാസ് നേതാക്കളായ ടി.എച്ച് നാരായണന്‍, പ്രദീപ്, ജിമ്മി, ജിതിന്‍ നായര്‍, അജയ് പിള്ള, രാജീവ് തരകന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar
Next Story