നാടുകടത്തല്‍ കേന്ദ്രത്തില്‍ ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു
text_fieldsദോഹ: ഖത്തറില്‍ നാടുകടത്തല്‍ കേന്ദ്രത്തിലുള്ള ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. 103 ഇന്ത്യക്കാരാണ് നാടുകടത്തലിന് കാത്തിരിക്കുന്നത്. കഴിഞ്ഞ മാസം ഇത് 190 ആയിരുന്നു. ഖത്തറില്‍ സെന്‍ട്രല്‍ ജയിലിലുള്ള ഇന്ത്യക്കാരുടെ എണ്ണം 129ആണ്. എംബസിയുടെ പ്രത്യേക സംഘം ഈ മാസം സെന്‍ട്രല്‍ ജയിലിലും നാടുകടത്തല്‍ കേന്ദ്രവും സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞദിവസം ഇന്ത്യന്‍ എംബസിയില്‍ നടന്ന ഓപണ്‍ ഹൗസിലാണ് കണക്ക് പുറത്തുവിട്ടത്. ഇന്ത്യന്‍ എംബസി ലേബര്‍ ആന്‍റ് കമ്യൂണിറ്റി വെല്‍ഫെയര്‍ സെക്ഷനില്‍ ഈ വര്‍ഷം ഇതുവരെ ലഭിച്ചത് 1482 തൊഴില്‍ പരാതികളാണ്. കഴിഞ്ഞവര്‍ഷം ആകെ ലഭിച്ചത് 4132 പരാതികളായിരുന്നു. മാര്‍ച്ച് വരെ 97 ഇന്ത്യക്കാരാണ് ഖത്തറില്‍ മരിച്ചത്. 2015ലും 2014ലും ആകെ 279 ഇന്ത്യക്കാര്‍ വീതമാണ് ഖത്തറില്‍ മരിച്ചത്.
ഖത്തരി അതോറിറ്റികളില്‍ നിന്നുള്ള ആവശ്യപ്രകാരം ഡീപോര്‍ട്ടേഷന്‍ സെന്‍ററില്‍ കഴിയുന്നവരുടെ യാത്രാരേഖകളുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം 16 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഇഷ്യൂ ചെയ്തു. വിവിധ തൊഴില്‍ പ്രശ്നങ്ങളില്‍ പെട്ട 33 ഇന്ത്യക്കാര്‍ക്കാണ് ഏപ്രിലില്‍ ഒൗട്ട് പാസ് നല്‍കിയത്. ഇവരില്‍ 19 പേര്‍ക്ക് നാട്ടിലത്തൊനുള്ള വിമാനടിക്കറ്റ് നല്‍കിയതായും എംബസി വൃത്തങ്ങള്‍ അറിയിച്ചു.
ദുരിതമനുഭവിച്ച 33 പേര്‍ക്ക് മാര്‍ച്ചില്‍ നാട്ടിലേക്ക് മടങ്ങാന്‍ വിമാനടിക്കറ്റ് അനുവദിച്ചു. ഐ.സി.ബി.എഫ് മൂന്ന് പേര്‍ക്കും വിമാന ടിക്കറ്റ് നല്‍കി. ഓപണ്‍ ഹൗസില്‍ അംബാസഡര്‍ സജ്ഞീവ് അറോറ, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആര്‍.കെ. സിങ്, ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്‍റ് ഫോറം (ഐ.സി.ബി.എഫ്) പ്രസിഡന്‍റ് അരവിന്ദ് പാട്ടീല്‍ മറ്റ് എംബസി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഓപണ്‍ ഫോറത്തില്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.