ബാങ്കില്‍ നിന്ന് വിവരം ചോര്‍ന്നത് ഖത്തര്‍ നാഷണല്‍ ബാങ്ക് അന്വേഷിക്കുന്നു
text_fieldsദോഹ: പ്രമുഖ ബാങ്കില്‍ നിന്ന് ചോര്‍ന്നതെന്ന് കരുതുന്ന വിവരങ്ങള്‍ ഷെയറിങ് വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ ഖത്തര്‍ നാഷണല്‍ ബാങ്ക് അന്വേഷണം നടത്തുന്നതായി റിപ്പോര്‍ട്ട്. മുന്‍കരുതലെന്ന നിലയില്‍ ബാങ്ക് പാസ്വേര്‍ഡും പിന്‍നമ്പറും അടിയന്തരമായി മാറ്റാനും പുതിയ കാര്‍ഡിന് അപേക്ഷിക്കാനും സൈബര്‍ സുരക്ഷ വിദഗ്ധര്‍ അകൗണ്ട് ഉടമകളോട് ആവശ്യപ്പെട്ടു.
വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടവരും അല്ലാത്തവരും മുന്‍കരുതലായി പിന്‍ നമ്പറും പാസ്വേഡും മാറ്റുന്നതിനൊപ്പം പുതിയ കാര്‍ഡും വാങ്ങുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. നാല് ലക്ഷം ഉപഭോക്താക്കളുടെ വിരങ്ങളാണ് ഷെയര്‍ ചെയ്യപ്പെട്ടതെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധരെ ഉദ്ധരിച്ച് പ്രാദേശിക പോര്‍ട്ടല്‍ ദോഹ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. രാജ്യത്തുണ്ടായ ഏറ്റവും വലിയ വിവര ചോരണമാണിതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ബാങ്ക് ഇതേക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും എന്നാല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദേശമൊന്നും നല്‍കിയിട്ടില്ളെന്നും ഖത്തര്‍ നാഷനല്‍ ബാങ്ക് അധികൃതര്‍ വിശദീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഖത്തറിലെ പ്രമുഖ ബാങ്കില്‍ നിന്ന് ചോര്‍ന്നതെന്ന് പറയപ്പെടുന്ന വിവരങ്ങള്‍ ഒരു ഫയല്‍ ഷെയറിങ് വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടതായി കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഉപഭോക്താക്കളുടെ പേരുകള്‍, ഫോണ്‍ നമ്പറുകള്‍, പാസ്വേഡുകള്‍, മറ്റു നിര്‍ണായക വിവരങ്ങള്‍ എന്നിവയാണ് ഷെയര്‍ ചെയ്യപ്പെട്ടത്. ഈ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിച്ചു. അല്‍ജസീറയിലെ മാധ്യമപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും വിവരങ്ങളും ഷെയര്‍ ചെയ്യപ്പെട്ടവയില്‍ ഉണ്ട്.
ഖത്തര്‍ സീക്രട്ട് സര്‍വീസ് ഏജന്‍റുമാര്‍, മറ്റ് ലോക്കല്‍ ബാങ്കുകളിലെ ജീവനക്കാര്‍, പൊലീസ്, സുരക്ഷ അംഗങ്ങള്‍ തുടങ്ങിയവരുടേതെന്ന് പറയുന്ന വിവരങ്ങള്‍ ചോര്‍ന്നതായി ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു. എന്നാല്‍, 1.4 ജിബി വരുന്ന ഡാറ്റ ആരാണ് ചോര്‍ത്തിയതെന്ന് വ്യക്തമല്ല. അല്‍ജസീറ, ഡിഫന്‍സ്, സ്പൈ ഇന്‍റലിജന്‍സ്, മുഖാബറാത്ത് (ഖത്തര്‍ ഇന്‍റലിജന്‍സ് സര്‍വീസ്) തുടങ്ങി വിവിധ പേരുകളിലുള്ള ഫോള്‍ഡറുകളിലായാണ് വിവരങ്ങളുള്ളതെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, ഇതിലുള്ള മുഴുവന്‍ വിവരങ്ങളും യഥാര്‍ഥമാണോ എന്നു വ്യക്തമല്ല. തങ്ങളെക്കുറിച്ചുള്ള വിവരങ്ങളില്‍ മിക്കതും കൃത്യമാണെന്ന് അല്‍ജസീറയിലെ ചില ജീവനക്കാര്‍ വ്യക്താക്കിയതായി ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു.
അതേസമയം, സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കാര്യങ്ങളോട് തങ്ങള്‍ പ്രതികരിക്കാറില്ളെന്ന് ബന്ധപ്പെട്ട ബാങ്കിന്‍െറ വെബ് സൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറയുന്നു.
ബാങ്കിന്‍െറ ഉപഭോക്താക്കളെ ബാധിക്കുന്ന ഒന്നും സംഭവിച്ചിട്ടില്ളെന്ന് ഉറപ്പ് നല്‍കാനാവുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.