Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഭൂമിയിലെ ഏറ്റവും...

ഭൂമിയിലെ ഏറ്റവും പ്രസന്നമായ സ്ഥലങ്ങളില്‍ ഖത്തറും

text_fields
bookmark_border

ദോഹ: ഭൂമിയിലെ ഏറ്റവും സുര്യപ്രകാശമുള്ള പ്രസന്നമായ സ്ഥലങ്ങളിലൊന്നാണ് ഖത്തറെന്ന് മേഘാവരണങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്ര ഗവേഷകര്‍. ലോക രാജ്യങ്ങളിലെ വിവിധ മേഖലകളിലെ മേഘവിന്യാസങ്ങളുടെ 15 വര്‍ഷത്തെ ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചാണ് ഇവയെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രഞ്ജര്‍ ഇത്തരമൊരു നിഗമനത്തിലത്തെിയത്. 
മേഘാവരണങ്ങളുടെ ഭൂപടവും ഇവര്‍ തയാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജന്തുജാലങ്ങളുടെ വാസസ്ഥലം, ജീവികളുടെ ആവാസ വ്യവസ്ഥ, വിവിധ വംശങ്ങളുടെ വിന്യാസം, കാലാവസ്ഥ പ്രവചനങ്ങള്‍ എന്നിവയുടെയെല്ലാം പഠനങ്ങളില്‍ മേഘങ്ങള്‍ക്ക് സുപ്രധാന പങ്കുണ്ടെന്ന് കഴിഞ്ഞമാസം പുറത്തിറക്കിയ പഠനത്തില്‍ ശാസ്ത്രഞ്ജര്‍ വ്യക്തമാക്കി. 
നാസയുടെയും യേല്‍ സര്‍വകലാശാലയുടെയും സഹകരണത്തോടെ നടത്തിയ ഗവേഷണം, വടക്കേ ആഫ്രിക്ക, ഗള്‍ഫിന്‍െറ വിവിധ മേഖലകള്‍, ആസ്ട്രേലിയയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മിക്ക വര്‍ഷങ്ങളിലും സുര്യപ്രകാശമുള്ള പ്രസന്ന കാലാവസ്ഥയാണ് രേഖപ്പെടുത്തിയത്. എന്നാല്‍, നിഴലുള്ളതും മേഘാവൃതവുമായ അവസ്ഥയാണ് തെക്കേ അമേരിക്കയിലും ഭൂമധ്യരേഖക്കടുത്തായുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇന്തോനേഷ്യയിലും കാണപ്പെടുന്നതെന്നാണ് സംഘം കണ്ടത്തെിയത്. 
എന്നാല്‍, ഖത്തറില്‍ കഴിഞ്ഞ കുറച്ചുമാസങ്ങളിലായുള്ള സുഖകരമായ കാലാവസ്ഥയില്‍ നിന്ന് വിഭിന്നമാണ് ഈയാഴ്ചയിലെ കാലാവസ്ഥാ പ്രവചനം. ചൂട് 38 ഡിഗ്രിയിലത്തെുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar
Next Story