ഫ്ളാറ്റ് ഒഴിയുന്നതിനിടെ സാധനങ്ങള്‍ മോഷണം പോയി
text_fieldsദോഹ: അധികൃതരുടെ നിര്‍ദേശത്തത്തെുടര്‍ന്ന് നജ്മയില്‍ ഫ്ളാറ്റുകള്‍ ഒഴിയുന്നതിനിടെ മലയാളികളുടേതുള്‍പ്പടെ നിരവധി പേരുടെ സാധനങ്ങള്‍ മോഷണം പോയി. നജ്മയില്‍ മലയാളികള്‍ ഉള്‍പ്പടെ നൂറോളം പേരെ കഴിഞ്ഞദിവസം ഫ്ളാറ്റുകളില്‍ നിന്നും ഒഴിപ്പിച്ചിരുന്നു. ഇതത്തേുടര്‍ന്ന് ബാഗുകളും മറ്റും മാറ്റുന്നതിനിടെയാണ് മോഷണം നടന്നത്. രാത്രി ഏഴ് മണിയോടെ അല്‍ഫസയുടെ സഹായത്തോടെ ബലദിയയാണ് ഫ്ളാറ്റുകള്‍ ഒഴിപ്പിച്ചത്. സാധനങ്ങള്‍ മാറ്റുന്നതിനിടെ വിലപിടിപ്പുള്ള വസ്തുക്കള്‍ പലതും മോഷണം പോയതായി ഫ്ളാറ്റിലുണ്ടായിരുന്നവര്‍ പറഞ്ഞു. നജ്മയില്‍ ക്രേസി സിഗ്നലിനു സമീപം ഹോളിഡേ വില്ല ഹോട്ടലിന് പിറകിലെ പതിനഞ്ചോളം ഫ്ളാറ്റുകളില്‍ നിന്നാണ് തിങ്കളാഴ്ച രാത്രിയോടെ എക്സിക്യുട്ടീവ് ബാച്ച്ലേഴ്സിനെ ഒഴിപ്പിച്ചത്. നേരത്തെ പലതവണ ഒഴിയണമെന്ന് പറഞ്ഞിരുന്നുവെങ്കിലും പെട്ടെന്ന് നടപടി ഉണ്ടാവുമെന്ന് അറിഞ്ഞിരുന്നില്ളെന്ന് താമസക്കാര്‍ പറഞ്ഞു.
വിവിധ കമ്പനികളിലും മറ്റും ജോലി ചെയ്തുവരികയായിരുന്ന ആര്‍ക്കും നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നില്ല. രാത്രി ഏഴ് മണിയോടെയത്തെിയ അധികൃതര്‍ ഒരു മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞില്ളെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് അറിയിച്ചതോടെ എല്ലാവരും ഒഴിയുകയായിരുന്നു. ബാഗുകളും മറ്റു വസ്തുക്കളുമെല്ലാമെടുത്ത് പുറത്തുവച്ചശേഷം മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനിടെയാണ് മോഷണം നടന്നത്. ബാഗുകളില്‍ നിന്ന് പണവും ചെക്കുബുക്കുകളും വിലപിടിപ്പുള്ള മറ്റുവസ്തുക്കളും വസ്ത്രങ്ങളും ഫ്രിഡ്ജ്, ടെലിവിഷന്‍ ഉള്‍പ്പടെയുള്ളവ നഷ്ടമായതായി കോഴിക്കോട് സ്വദേശിയായ അന്‍സാര്‍ കാരയില്‍ പറഞ്ഞു. ഒഴിപ്പിക്കല്‍ നടക്കുമ്പോള്‍ താന്‍ ജോലിയിലായിരുന്നു. റൂമിലുണ്ടായിരുന്ന സുഹൃത്തുക്കളാണ് ബാഗും മറ്റുമെടുത്ത് പുറത്തുവച്ചത്. കുറേയധികം സാധനങ്ങള്‍ മറ്റൊരിടത്തേക്ക് മാറ്റിയശേഷം അവശേഷിക്കുന്നവ എടുക്കാന്‍ തിരിച്ചത്തെിയപ്പോഴാണ് സാധനങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. സ്പോണ്‍സറുടെ സഹായത്തോടെ പരാതി നല്‍കുമെന്ന് അന്‍സാര്‍ പറഞ്ഞു. ബാഗില്‍ സൂക്ഷിച്ചിരുന്ന 3000 റിയാലും ചെക്ക് ബുക്കും നഷ്ടമായതായും അന്‍സാര്‍ പറഞ്ഞു. സുഹൃത്തുക്കളുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും മോഷണം പോയി. ചിലരുടെ ബാഗില്‍ നിന്നും പെന്‍ഡ്രൈവും മറ്റു ഇലക്ട്രോണിക് വസ്തുക്കളും മോഷണം പോയിട്ടുണ്ട്. വര്‍ഷങ്ങളായി ബാച്ചിലേഴ്സ് താമസിച്ചിരുന്ന ഫ്ളാറ്റുകളായിരുന്നു ഇവയെന്നും പരാതി ഉയര്‍ന്നതിനത്തെുടര്‍ന്നാവാം ഒഴിപ്പിച്ചതെന്നും അന്‍സാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.