ഖത്തര്‍ ഗ്യാസ് ജീവനക്കാര്‍ അല്‍ ഗാരിയ ബീച്ച് ശുചീകരിച്ചു
text_fieldsദോഹ: ഖത്തര്‍ ഗ്യാസ് ജീവനക്കാര്‍ അല്‍ ഗാരിയ ബീച്ച് ശുചീകരിച്ചു. ദോഹയില്‍ നിന്ന് വടക്ക് മാറി 85 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നതാണ് ഈ സമുദ്രതീരം. ഖത്തര്‍ ഗ്യാസ് മൂന്നാമത് ബീച്ച് ശുചീകരണ പരിപാടിയോടനുബന്ധിച്ചാണ് കഴിഞ്ഞ ശനിയാഴ്ച തീരത്തടിഞ്ഞ മാലിന്യങ്ങള്‍ നീക്കം ചെയ്തത്. 2013ലാണ് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിന്‍െറ സഹകരണത്തോടെ ഇത്തരമൊരു പദ്ധതിക്ക് ഖത്തര്‍ ഗ്യാസ് തുടക്കമിട്ടത്. പരിസ്ഥിതി സംരക്ഷണത്തിന്‍െറയും ഖത്തറിന്‍െറ ഭൂപ്രകൃതിയുടെ തനതായ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിന്‍െറയും ഭാഗമായാണ് പുതു തലമുറക്കായുള്ള ഈ പ്രവര്‍ത്തനം. തീരത്തടിഞ്ഞ വിവിധ മാലിന്യങ്ങളും പ്ളാസ്റ്റിക് കുപ്പികളും ചപ്പുചവറുകളും ജീവനക്കാരുടെ വലിയൊരു വിഭാഗത്തിന്‍െറ കൂട്ടായ്മയിലൂടെ ശുചീകരിച്ചത്. ഒഴിവുദിനങ്ങളിലും മറ്റുമായി ധാരാളം സന്ദര്‍ശകരത്തെുന്ന മനോഹര തീരമാണ് അല്‍ ഗാരിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.