ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി ഖത്തര്‍ ഫൗണ്ടേഷന്‍ സ്കൂള്‍
text_fieldsദോഹ: ചെറിയ തോതില്‍ ഓട്ടിസം ബാധയുള്ള കുട്ടികള്‍ക്കായി ഖത്തര്‍ ഫൗണ്ടേഷന്‍ നിര്‍മിച്ച സ്കൂളിലേക്ക് പ്രവേശനം ആരംഭിക്കുന്നു. ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സ് ആന്‍റ് കമ്മ്യൂണിറ്റി ഡെവലപ്മെന്‍റാണ് ‘റെനദ് അക്കാദമി -ആര്‍.എ’ എന്ന പേരില്‍ ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ (എ.എസ്.ഡി) ബാധിച്ച കുട്ടികള്‍ക്കായി വിദ്യാലയം സ്ഥാപിച്ചത്. ഓട്ടിസം ബാധിച്ചവരെ അംഗീകരിക്കാനും വിശ്വാസത്തിലെടുത്താനും വിജയത്തിലേക്ക് നയിക്കാനുമാണ് ഖത്തര്‍ ഫൗണ്ടേഷന്‍െറ ഈ ഉദ്യമം. വിദ്യാലയത്തിന്‍െറ ഒൗദ്യോഗിക ഉദ്ഘാടനം സെപ്തംബര്‍ 18ന് നിര്‍വഹിക്കും. എന്നാല്‍, മെയ് ഒന്ന് മുതല്‍ തന്നെ കുട്ടികള്‍ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിക്കും.
മൂന്നു മുതല്‍ അഞ്ച് വരെ പ്രായമുള്ള കുട്ടികള്‍ക്കനുകൂലമായ പഠന സൗകര്യങ്ങളാണ് സ്കൂളില്‍ ഒരുക്കിയിട്ടുള്ളത്. പ്രത്യേക പരിഗണനയര്‍ഹിക്കുന്ന ഇത്തരം കുട്ടികള്‍ക്കായി വിദഗ്ധരായ അധ്യാപകരെയും ജീവനക്കാരെയുമാണ് നിയമിച്ചിട്ടുള്ളത്. ആഗോളതലത്തില്‍ വളരെ വേഗം വികസിച്ചുകൊണ്ടിരിക്കുന്ന വൈകല്യങ്ങളിലൊന്നാണ് ഓട്ടിസമെന്നും, കുട്ടികളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ പിന്തുണ ആവശ്യമായ ഒന്നാണിതെന്നും ക്യു.എഫ് പ്രീ യൂനിവേഴ്സിറ്റി എജുക്കേഷന്‍ പ്രസിഡന്‍റ് ബുദൈന അല്‍ നുഐമി പറഞ്ഞു. എ.എസ്.ഡിയുള്ള കുട്ടികള്‍ക്കായി എല്ലാ പഠനസൗകര്യങ്ങളും നല്‍കാന്‍ ഖത്തര്‍ ഫൗണ്ടേഷന്‍ പ്രീ യൂനിവേഴ്സിറ്റി വിഭാഗം പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ പറഞ്ഞു. സ്കൂളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കായുള്ള ഒരു യോഗവും സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിന്‍െറ വിശദവിവരങ്ങള്‍ക്കായി ഈ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് ഫോണ്‍ നമ്പര്‍: 4454 2106.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.