ഭീമന്‍ ബ്ളാങ്കറ്റ് തുന്നിയ വനിതകള്‍ക്ക് ഗിന്നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി
text_fieldsദോഹ: വര്‍ണനൂലുകളില്‍ ഭീമന്‍ ബ്ളാങ്കറ്റ് തുന്നിയുണ്ടാക്കി ഗിന്നസ് ബുക്കില്‍ ഇടം നേടിയ മദര്‍ ഇന്ത്യ ക്രോഷെറ്റ് ക്വീന്‍സ് വനിതാ കൂട്ടായ്മയിലെ ഖത്തറിലെ അംഗങ്ങള്‍ക്ക് ഗിന്നസ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചു. മലയാളി വനിതകളുള്‍പ്പെടെ 51 ഇന്ത്യന്‍ പ്രവാസി വനിതകളാണ് ഖത്തറില്‍ നിന്ന് ദൗത്യത്തില്‍ പങ്കാളികളായത്.
ഇന്നലെ സ്കില്‍സ് ഡെവലപ്മെന്‍റ് സെന്‍ററില്‍ നടന്ന ചടങ്ങില്‍ ഐ.സി.സി പ്രസിഡന്‍റ് ഗിരീഷ്കുമാര്‍, കള്‍ചറല്‍ വിങ് സെക്രട്ടറി ജയവി മിത്ര ഐ.സി.സി ജോയിന്‍റ് സെക്രട്ടറി ശ്രീരാജ വിജയന്‍ എന്നിവരാണ് അംഗീകാരപത്രങ്ങള്‍ സമ്മാനിച്ചത്.
ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി 2500 ഇന്ത്യന്‍ വനിതകള്‍ ചേര്‍ന്ന് തുന്നിയുണ്ടാക്കിയത് 11000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ക്രോഷെറ്റ് ബ്ളാങ്കറ്റ് ആണ് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. ഇവരുടെ ദൗത്യത്തെക്കുറിച്ച് ‘ഗള്‍ഫ് മാധ്യമം’ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചെന്നൈയില്‍ നിന്നുള്ള സുഭാഷിണി നടരാജനാണ് മദര്‍ ഇന്ത്യ ക്രോഷെറ്റ് ക്വീന്‍സ് കൂട്ടായ്മക്ക്് നേതൃത്വം നല്‍കുന്നത്. മൂന്ന് മാസം കൊണ്ട് ഇവരുടെ ശ്രമങ്ങള്‍ ഗിന്നസ് ബുക് അധികൃതര്‍ അംഗീകരിക്കുകയായിരുന്നു. രാജ്യത്തിന്‍െറ പേരില്‍ ഗിന്നസ് നേട്ടം സ്വന്തമാക്കിയതോടൊപ്പം ഈ കമ്പിളിപ്പുതപ്പുകള്‍ പിന്നീട് പാവപ്പെട്ടവര്‍ക്ക് വിതരണം നടത്തിയതിലൂടെ ജീവകാരുണ്യരംഗത്തും പ്രവര്‍ത്തിക്കാനായി.
അടുത്തത് ഇന്ത്യയിലെ കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി തൊപ്പികള്‍ തുന്നിയെടുക്കാനുള്ള ദൗത്യമാണ് ഈ വനിത കൂട്ടായ്മ ഏറ്റെടുക്കുന്നത്. ചെന്നൈ സ്വദേശിനിയായ വൈഷ്ണവി കുപ്പുസ്വാമിയുടെ നേതൃത്വത്തിലാണ് ഖത്തറിലെ പ്രവാസി വനിതകള്‍ ഈ ദൗത്യത്തില്‍ പങ്കാളികളായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
