ആവേശകരമായ പങ്കാളിത്തവുമായി വര്‍ക്കേഴ്സ് കപ്പ് ഫുട്ബാള്‍
text_fieldsദോഹ: ആഫ്രിക്കക്കാരുള്‍പ്പെടെ പ്രവാസികളുടെ ആവേശകരമായ പങ്കാളിത്തവുമായി വര്‍ക്കേഴ്സ് കപ്പ് ഫുട്ബാള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. ഖത്തറിലെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളുടെ പങ്കാളിത്തമുള്ള ഏറ്റവും വലിയ കായിക ചാമ്പ്യന്‍ഷിപ്പാണ് വര്‍ക്കേഴ്സ് കപ്പ്. 2022ലെ ഫിഫ ലോകകപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിനായുള്ള സ്റ്റേഡിയങ്ങളുടെയും മറ്റ് അടിസ്ഥാനസൗകര്യവികസനപദ്ധതികളുടെയും നിര്‍മാണത്തിലേര്‍പ്പെട്ട തൊഴിലാളികളാണ് വിവിധ ടീമുകളെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്. രാവിലെ നടക്കുന്ന മത്സരങ്ങളില്‍ പൊരിവെയില്‍ അവഗണിച്ചും നിരവധി കാണികളാണ് എത്തുന്നത്. വലിയ ക്ളബ് മത്സരങ്ങളെ വെല്ലുന്ന ആവേശമാണ് ഗ്യാലറിയിലും മൈതാനത്തും കാണുന്നത്.
തുമാമ സ്റ്റേഡിയത്തിലെ ക്യു.എഫ്.എയുടെ ടെക്നിക്കല്‍ പിച്ച് രണ്ടില്‍ ഇന്നലെ രാവിലെ എട്ടുമണിക്ക് നടന്ന ആദ്യ സെമിയില്‍ താലെബ് ഗ്രൂപ്പ് എതിരില്ലാത്ത ഒരു ഗോളിന് ലാര്‍സന്‍ ആന്‍റ് ടൂബ്രോയെ തോല്‍പ്പിച്ചു. രണ്ടാം സെമിയില്‍ ഗള്‍ഫ് കോണ്‍ട്രാക്റ്റിങ് പെനാലിറ്റി ഷൂട്ടൗട്ടില്‍ മുവാസലാത്തിനെയും തോല്‍പിച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിച്ചതിനത്തെുടര്‍ന്നായിരുന്നു ഷൂട്ടൗട്ട്. 4-2നാണ് ഗള്‍ഫ് കോണ്‍ട്രാക്റ്റിങ് വിജയിച്ചു. മേയ് ആറിന് ലൂസേഴ്സ് ഫൈനലും ഫൈനലും നടക്കും. അല്‍ അഹ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന ലൂസേഴസ് ഫൈനലില്‍ മുവാസലാത്ത് ലാര്‍സന്‍ ആന്‍റ് ടൂബ്രോയെയും തുടര്‍ന്ന് നടക്കുന്ന ഫൈനലില്‍ താലെബ് ഗ്രൂപ്പ് ഗള്‍ഫ് കോണ്‍ട്രാക്റ്റിങ് കമ്പനിയെയും നേരിടും.
ഖത്തറിലെ ഫുട്ബോള്‍ സമൂഹത്തെ സംയോജിപ്പിക്കുകയെന്നതും തൊഴിലാളികളെ കായികരംഗത്തേക്ക് കൊണ്ടുവരികയുമാണ് ഏഴാഴ്ച നീളുന്ന വര്‍ക്കേഴ്സ് കപ്പിന്‍െറ ലക്ഷ്യം. ഖത്തര്‍ സ്റ്റാര്‍സ് ലീഗാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസിയാണ് പ്രധാന സ്പോണ്‍സര്‍മാര്‍. മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ ടീമുകള്‍ ഇത്തവണ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്. ഖത്തറിലെ പ്രമുഖ കമ്പനികളുടെ ബാനറില്‍ 24 ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പന്തുതട്ടിയത്. മുന്‍വര്‍ഷങ്ങളില്‍ പതിനാറ് ടീമുകളായിരുന്നു. ടൂര്‍ണമെന്‍റല്‍ പങ്കെടുക്കുന്ന ഏഴു ടീമുകള്‍ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസിയുടെ കരാറുകാരാണ്. ജി4എസ്, ആമല്‍, അല്‍ അസ്മഖ് ഫെസിലിറ്റീസ് മാനേജ്മെന്‍റ്, ബി.ഒ.ടി.സി ഖത്തര്‍, ഗള്‍ഫാര്‍ അല്‍ മിസ്നദ് ഖത്തര്‍, മിഡ്മാക് കോണ്‍ട്രാക്റ്റിങ്, നഖീല്‍ ലാന്‍ഡ്സ്കേപ്പ്സ് എന്നിവയാണവ. മിഡ്മാക് കോണ്‍ട്രാക്റ്റിങാണ് നിലവിലെ ചാമ്പ്യന്‍മാര്‍. കഴിഞ്ഞവര്‍ഷം ഗറാഫ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ പെനാലിറ്റി ഷൂട്ടൗട്ടില്‍ ഒൗട്ട്ലുക്ക് ട്രേഡിങിനെയാണ് അവര്‍ പരാജയപ്പെടുത്തിയത്.
ഇന്നലെ സെമിഫൈനല്‍ മത്സരങ്ങള്‍ കാണാന്‍ ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫന്‍റീനോ എത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.