സിനിമക്കാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ തെറ്റില്ല -സുരേഷ് ഗോപി
text_fieldsദോഹ: സിനിമക്കാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ എന്താണ് തെറ്റെന്ന് സുരേഷ് ഗോപി. ദോഹയില്‍ സ്വസ്തി അക്കാദമി ഫോര്‍ എക്സലന്‍സ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സിനിമക്കാരും മറ്റുള്ളവരെ പോലെ അധ്വാനിച്ചു ജീവിക്കുന്നവരാണ്.
വോട്ട് ചെയ്യുന്നവരുമാണ്. അവര്‍ വോട്ട് ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്കു വേണ്ടി വോട്ട് ചെയ്യുന്നവരുമുണ്ടാകണമെന്നും രാജ്യസഭാഗമായുള്ള നാമനിര്‍ദേശം അംഗീകരിക്കപ്പെട്ട ശേഷം ദോഹയിലത്തെിയ അദ്ദേഹം പറഞ്ഞു. യു.എ.ഇ കഴിഞ്ഞാല്‍ താന്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിച്ച ഗള്‍ഫ് രാജ്യം ഖത്തറാണ്. 1997 മുതല്‍ ദോഹയില്‍ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് വന്നപ്പോള്‍ പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് ഖത്തര്‍ അമീറിന്‍െറ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്നത് കണ്ടത്. ഇത് പരിപാലിക്കേണ്ടത് ഭരണാധികാരിയുടെ മാത്രമല്ല നമ്മുടെയൊക്കെ ഉത്തരവാദിത്തമാണ്.
ദോഹയില്‍ സ്വസ്തി അക്കാദമി ഫോര്‍ എക്സലന്‍സ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 2022 ലോകകപ്പുമായി ബന്ധപ്പെട്ട സാമൂഹിക, സാമ്പത്തിക വികസനത്തിന് ഉതകുന്ന തരത്തിലുള്ള ഇത്തരം സാംസ്കാരിക സ്ഥാപനങ്ങള്‍ സമ്മിശ്ര സംസ്കാരം വളര്‍ത്താന്‍ ഉപകരിക്കുമെന്ന് സുരേഷ് ഗോപി പ്രത്യാശ പ്രകടിപ്പിച്ചു.
സ്വസ്തി സ്കൂള്‍ ഇന്നലെ രാവിലെ അബൂ ഹാമൂറില്‍ ചലച്ചിത്ര നടി നവ്യാ നായര്‍ ഉദ്ഘാടനം ചെയ്തു. ബിര്‍ള സ്കൂളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ദോഹ ബാങ്ക് സി.ഇ.ഒ ഡോ. ആര്‍ സീതാരാമന്‍, ഐ.സി.സി പ്രസിഡന്‍റ് ഗിരീഷ് കുമാര്‍, ഡോ. സജിത് പിള്ള, കെ.ആര്‍.ജി പിള്ള, ചലച്ചിത്ര താരം നവ്യ നായര്‍, ലക്ഷണ, ഡോ. മോഹന്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
