തൊഴിലാളികളുടെ ജീവിതനിലവാരത്തില്‍ മികച്ച പുരോഗതി -സുപ്രീം കമ്മിറ്റി
text_fieldsദോഹ: ലോകകപ്പ് പദ്ധതി തൊഴിലാളികളുടെ ക്ഷേമത്തിലും ജീവിതനിലവാരത്തിലും മികച്ച പുരോഗതിയുണ്ടെന്ന് 2022ലോകകപ്പിന്‍െറ മേല്‍നോട്ടം വഹിക്കുന്ന സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി വ്യക്തമാക്കി. ദോഹയില്‍ സമാപിച്ച യു.എന്‍ ഏഷ്യാ റീജ്യണല്‍ ബിസിനസ് ആന്‍ഡ് ഹ്യൂമന്‍റൈറ്റ്സ് ഫോറത്തിലാണ് സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച് സ്വതന്ത്ര ഏജന്‍സിയെ നിരീക്ഷകരായി നിയമിച്ചിട്ടുണ്ട്. കൂടാതെ കസ്റ്റമൈസ്ഡ് ഐ.ടി ഓഡിറ്റിങ് മേഖലയും സ്ഥാപിച്ചിട്ടുണ്ട്. ഈ ലോകകപ്പ് ദീര്‍ഘകാലത്തെക്കുള്ള മാറ്റം കൂടിയാണ് ലക്ഷ്യമിടുന്നത്. ഞങ്ങള്‍ മികച്ചതാണെന്ന് ചായം പൂശിക്കാണിക്കാന്‍ ഉദ്ദേശ്യമില്ളെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിരമായ മാറ്റവും പരിഷ്കാരവുമാണ് ലോകകപ്പിന്‍െറ മറ്റു ലക്ഷ്യങ്ങളെന്നും സുപ്രീം കമ്മിറ്റി മേധാവി വ്യക്തമാക്കി.
കായികരംഗം നമ്മുടെ വൈവിധ്യത്തെ ഇല്ലാതാക്കി നമ്മെ ഒന്നാക്കി മാറ്റുന്നുവെന്നും ഇതില്‍ ഏറ്റവും പ്രധാനം കാല്‍പന്തുകളിയാണെന്നും ഹാര്‍വാര്‍ഡ് കെന്നഡി സര്‍വകലാശാലയിലെ പ്രഫ. ജോണ്‍ റെഗി വ്യക്തമാക്കി. സുപ്രീം കമ്മിറ്റിയുമായി വളരെ നല്ല നിലയിലാണ് ഫിഫ വര്‍ത്തിക്കുന്നതെന്നും തൊഴിലാളികളുടെ ക്ഷേമത്തിന്‍്റെ കാര്യത്തില്‍ മികച്ച സഹകരണമാണ് ലഭിക്കുന്നതെന്നും ഫിഫ സസ്റ്റൈനബിലിറ്റി മേധാവി ഫെഡറികോ അഡിച്ചി പറഞ്ഞു. തൊഴിലാളികളുടെ ക്ഷേമത്തിന്‍്റെ കാര്യത്തില്‍ സുപ്രീം കമ്മിറ്റിയുമായി നിരവധി കാര്യങ്ങള്‍ പങ്കുവെച്ചതായും സുപ്രീം കമ്മിറ്റി സ്വീകരിച്ച നിലപാടുകളും മാനദണ്ഡങ്ങളും പ്രശംസനീയവും ആരോഗ്യകരവുമാണെന്നും ഫെഡറികോ ചൂണ്ടിക്കാട്ടി. സ്വതന്ത്രഏജന്‍സയെ തൊഴിലാളികളുടെ ക്ഷേമകാര്യം അന്വേഷിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഏര്‍പ്പെടുത്തിയത് ഇക്കാര്യത്തിലെ സുതാര്യത വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.