ആഡംബര വസ്തുക്കള്‍ക്കായി ഏറ്റവുമധികം പണം ചെലവഴിക്കുന്നത് ഖത്തറിലുള്ളവര്‍
text_fieldsദോഹ: ഗള്‍ഫ് രാജ്യങ്ങളില്‍ ആഡംബരങ്ങള്‍ക്കായി ഏറ്റവുമധികം പണം ചെലവഴിക്കുന്നത് ഖത്തര്‍ നിവാസികളെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ധനകാര്യസ്ഥാപനമായ ‘അമേരിക്കന്‍ എക്സ്പ്രസ് -അമെക്സ്’ ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തിയ സര്‍വേയിലാണ്, പണം ചെലവഴിക്കാനുള്ള പ്രവണത കൂടുതല്‍ ഖത്തര്‍ നിവാസികള്‍ക്കാണെന്ന് കണ്ടത്തെിയത്. ആഢംബര വസ്തുക്കള്‍ക്കായി മാസംതോറും ശരാശരി 4,000 യു.എസ് ഡോളറെങ്കിലും ഖത്തറിലുള്ളവര്‍ ചെലവിടുന്നതായാണ് സര്‍വേയിലെ കണ്ടത്തെല്‍. ഇതേ ആവശ്യങ്ങള്‍ക്കായി മറ്റു ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ ചെലവിടുന്ന തുകയുടെ രണ്ടിരട്ടിയോളമാണ് ഇതെന്നും മേഖലയിലെ സമ്പന്നര്‍ക്കിടയില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍വേക്കായി 75,000 ഡോളറിലധികം വാര്‍ഷിക വരുമാനമുള്ളവരുടെ അഭിപ്രായമാണ് അമെക്സ് തേടിയത്. അഭിപ്രായമാരാഞ്ഞ നാലില്‍ മൂന്നുപേരും സ്വദേശി പൗരന്മാരുമാണ്. ഖത്തറില്‍ മാസം 4,000 ഡോളറാണ് ഈയിനത്തില്‍ ചെലവിടുന്നത്. ഇത് മാസവരുമാനത്തിന്‍െറ 12 ശതമാനം വരും. യു.എ.ഇ, ഒമാന്‍, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നീ അഞ്ച് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തുക ആഢംബരങ്ങള്‍ക്കായി ചെലവഴിക്കുന്നതും ഖത്തരികള്‍ തന്നെ. സര്‍വേയില്‍ പങ്കെടുത്ത 41 ശതമാനം പേര്‍ 1001 മുതല്‍ 5,000 വരെ ആഡംബരങ്ങള്‍ക്കായി ചെലവിടുമ്പോള്‍, 31 ശതമാനം 5,000 ഡോളറാണ് ചെലവിടുന്നത്. 19 ശതമാനം 501 മുതല്‍ 1,000 വരെയും, എട്ട് ശതമാനം 250 മുതല്‍ 500 വരെയും ചെലവിടുന്നു. 250 ഡോളറിന് താഴെ ഇതിനായി മാറ്റിവെക്കുന്നവര്‍ വെറും ഒരു ശതമാനം മാത്രമാണെന്ന് അമെക്സ് മിഡില്‍ഈസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് മാസിന്‍ ഖൗരി പറഞ്ഞു.
ഖത്തറിലെ 53 ശതമാനംപേരും വിനോദയാത്രകള്‍ക്കും സ്പാ തുടങ്ങിയ അനുഭവവേദ്യ മേഖലയിലുമാണ് പണം ചെലവിട്ടത്. 47 ശതമാനം പേരും ആരോഗ്യം പുഷ്ടിപ്പെടുത്താനുള്ള ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാനും പണം ചെലവിട്ടു. ഈയിനത്തില്‍ ഭക്ഷണം, വിവിധ ക്ളബുകളിലെ അംഗത്വം, സ്പോര്‍ട്സ്, മുന്തിയയിനം ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍, ഫര്‍ണീച്ചറുകള്‍, കാറുകള്‍, വാച്ചുകള്‍, ആഭരണങ്ങള്‍ എന്നിവ ഉള്‍പ്പെടും. ഖത്തരികള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട വസ്തുക്കള്‍ സ്വന്തമാക്കാനായി ഏറ്റവും കൂടുതലായി എത്തുന്നത് യു.എ.ഇയിലാണ്. സര്‍വേയില്‍ പങ്കെടുത്ത 43 ശതമാനം പേരും ചെന്നത്തെുന്നത് ദുബൈയിലാണ്. 16 ശതമാനം ദോഹയില്‍ നിന്നുതന്നെയും 15 ശതമാനം അബൂദബിയിലും 14 ശതമാനം കുവൈത്തിലും നാല് ശതമാനം ബെയ്റൂത്തിലും, മൂന്ന് ശതമാനം മനാമയിലും രണ്ട് ശതമാനം അമ്മാനിലും മസ്കത്തിലും ഒരു ശതമാനം റിയാദിലും എത്തുന്നു. ധനവിനിയോഗം കുറക്കാന്‍ താല്‍പര്യപ്പെടാത്തവരാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ അധികവും. ആകെ 25 ശതമാനം പേര്‍ മാത്രമേ ചെലവിടുന്ന തുകയില്‍ കുറവുവരുത്താറുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിച്ചത്.
വരുംവര്‍ഷം മുന്തിയയിനം ഭക്ഷണങ്ങള്‍ക്കും മാനസികോല്ലാസത്തിനുമായി ചെലവിടുന്നതിന് മുന്‍ഗണന നല്‍കുന്നവരാണ് സ്വദേശികളില്‍ 24 ശതമാനവും. പെന്‍ഷനും മറ്റു സമ്പാദ്യങ്ങള്‍ക്കുമായി പണം കരുതിവെച്ചവര്‍ 42 ശതമാനത്തിന് താഴെയാണ്.
പുറമെ റസ്റ്റോറന്‍റുകളില്‍നിന്നും മറ്റുമായി ഭക്ഷണം ആസ്വദിക്കുന്നവര്‍ 26 ശതമാനം മാത്രമാണെങ്കില്‍ 72 ശതമാനം വീടുകളില്‍വെച്ച് ഇത്തരം സദ്യകള്‍ സജ്ജീകരിക്കുന്നവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.