പ്രവാസമവസാനിപ്പിച്ച് നാട്ടിലത്തെയയാള്‍ മണിക്കൂറുകള്‍ക്കകം മരിച്ചു
text_fieldsദോഹ: ഖത്തറില്‍ നിന്ന് പ്രവാസ ജീവിതമവസാനിപ്പിച്ച് നാട്ടിലത്തെി മണിക്കൂറുകള്‍ക്കകം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
വെളിയങ്കോട് വെസ്റ്റ് ഗവണ്‍മെന്‍റ് ഡിസ്പെന്‍സറിക്ക് സമീപം താമസിക്കുന്ന വലിയപുരക്കല്‍ ബീരാന്‍െറ മകന്‍ അബ്ദുല്‍മജീദ് (61) ആണ് ചൊവ്വാഴ്ച വൈകുന്നേരം മരിച്ചത്. ഉച്ച ഭക്ഷണത്തിന് ശേഷം വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
ഉടന്‍ ആശുപത്രിയിലത്തെിച്ചെങ്കിലും മരണമടയുകയായിരുന്നു. 40 വര്‍ഷത്തോളം നീണ്ട പ്രവാസം അവസാനിപ്പിച്ച് തിങ്കളാഴ്ച രാത്രിയാണ് ഖത്തറില്‍ നിന്ന് നാട്ടിലേക്ക് പോയത്.
കഴിഞ്ഞ ദിവസം കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘സ്നേഹാദരം’ പരിപാടിയില്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു.
ഭാര്യ: ആമിന. മക്കള്‍: റഫ്ഖാനത്ത്, റഫ്നാസ്, റഹ്ഫാനത്ത്, റിസ്ന. മരുമക്കള്‍: വാരിസ് (ദുബൈ), മുബാറക് (അബൂദബി). ഖബറടക്കം ഇന്ന് വെളിയങ്കോട് വെസ്റ്റ് മുഹ്യിദ്ദീന്‍ പള്ളി ഖബര്‍സ്ഥാനില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.