നാട്ടുകാര്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നതിനെതിരെ നൈജീരിയന്‍ കൂട്ടായ്മ
text_fieldsദോഹ: നൈജീരിയക്കാരനിന്നുണ്ടാകുന്ന സംശയകരമായ പ്രവര്‍ത്തികളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അവ അധികൃതരെ അറിയിക്കണമെന്ന് നൈജീരിക്കാരുടെ പ്രവാസി കൂട്ടായ്മയായ ‘നൈജീരിയന്‍സ് ഇന്‍ ഡയസ്പോറ ഓര്‍ഗനൈസേഷന്‍ ഖത്തര്‍ (നിഡോ-ക്യു)’ അറിയിച്ചു.
വെള്ളിയാഴ്ച നടന്ന സംഘടനയുടെ യോഗത്തിലാണ് സ്വന്തം രാജ്യത്തിന് അപകീര്‍ത്തിയുണ്ടാക്കുന്നതരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് താക്കീതായി കമ്യൂണിറ്റി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയത്. കമ്യൂണിറ്റി സംഘടനയുടെ നേതാക്കള്‍ നടത്തിയത്. ഖത്തറില്‍ 7,500 അംഗങ്ങളുള്ള കമ്യൂണിറ്റി സംഘടനയാണ് ‘നിഡോ’.
നൈജീരിയന്‍ സര്‍ക്കാറിന്‍െറ വിവിധ വകുപ്പുകളുടെ വ്യാജ ഒപ്പും സീലും നിര്‍മിക്കുകയും ഇവ ഉപയോഗിച്ച് വിസയും മറ്റു ഒൗദ്യോഗിക രേഖകളും തരപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതിന് ഈയിടെ നൈജീരിക്കാര്‍ പിടിയിലായ സാഹചര്യത്തിലാണിത്.
ഇത്തരക്കാര്‍ ഖത്തറിലെ മറ്റു നൈജീരിയന്‍ സമൂഹത്തിന് അപമാനമാണെന്ന് ‘നിഡോ’ഖത്തര്‍ ജനറല്‍ സെക്രട്ടറി വിക്ടര്‍ ഐകോളി പ്രമുഖ പ്രാദേശിക പോര്‍ട്ടലിനോട് പ്രതികരിച്ചു. നിയമവിരുദ്ധ പ്രവത്തനങ്ങളിലേര്‍പ്പെടുന്ന നൈജീരിയന്‍ സ്വദേശികളെ കണ്ടത്തെിയാല്‍ തങ്ങളുടെ കൂട്ടായ്മയില്‍ അംഗങ്ങളായവരെയോ നൈജീരിയന്‍ എംബസിയെയോ അറിയിക്കാന്‍ ആവശ്യപ്പെട്ടു. നിയമലംഘനങ്ങള്‍ക്കെതിരെ പരാതിപ്പെടാനായി ഇ-മെയില്‍ വിലാസവും തയാറാക്കിയിട്ടുണ്ട്.
കഴിഞ്ഞമാസം നൈജീരിയക്കാരായ ആറുപേര്‍ ചേര്‍ന്ന് ഖത്തറിലെ ബാങ്കിന്‍െറ പേരിലുള്ള വ്യാജ അകൗണ്ട് രേഖകള്‍ നിര്‍മിക്കുകയും വിസ തരപ്പെടുത്താനായി ഖത്തറിലെ ഒരു യൂറോപ്യന്‍ എംബസിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതില്‍ രണ്ടുപേരാണ് വ്യാജ ഒപ്പും സീലും നിര്‍മിച്ചതെങ്കില്‍ മറ്റു നാലുപേര്‍ ഇവരെ സഹായിക്കാനായി എത്തുകയായിരുന്നു.
ഇതിനിടെ ഖത്തര്‍ വിദേശ മന്ത്രാലയം നൈജീരിയന്‍ എംബസിയുമായി ബന്ധപ്പെടുകയും ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. നൈജീരിയയില്‍നിന്നുള്ള എല്ലാ രേഖകളും ഖത്തറില്‍ വിശദമായ പരിശോധനക്ക് വിധേയമാക്കാനും ആധികാരികത ഉറപ്പുവരുത്താനുള്ള നടപടികളെടുക്കാനും ധാരണയായിട്ടുണ്ട്.
വ്യാജ രേഖകള്‍ സമര്‍പ്പിക്കുന്നവരെ കരിമ്പട്ടികയിലുള്‍പ്പെടുത്തുകയും ശിക്ഷാ നടപടികള്‍ക്ക് ശിപാര്‍ശ ചെയ്യുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.